കൊച്ചി: കാക്കനാട് വൻ തീപിടിത്തം. ഹ്യുണ്ടായി കാർ സർവീസ് സെന്ററിനാണ് തീപിടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. സർവീസ് സെന്ററിന്റെ താഴത്തെ നിലയിലെ ഒരു മുറിയിലാണ് തീ പടർന്നത്.
ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം. തൃക്കാക്കര ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. സമീപത്ത് നിരവധി ഓഫീസുകളും കടകളും പ്രവർത്തിക്കുന്നുണ്ട്. അവിടെക്ക് തീപടരാതിരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.