പെരുവയലിൽ വീട് കുത്തിത്തുറന്ന് 30 പവൻ സ്വർണവും 70,000 രൂപയും മോഷ്ടിച്ചു; ആളില്ലാത്ത വീടാണെന്ന് അറിയാവുന്ന ആരോ ആണ് കള്ളൻ!

പെരുവയൽ: കോഴിക്കോട് പെരുവയലിൽ വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും മോഷ്ടിച്ചു. 30 പവൻ സ്വർണവും 70,000 രൂപയുമാണ് ചെറുകുളത്തൂരിലെ നിർമ്മല അന്തർജ്ജനത്തിന്റെ വീട്ടിൽ നിന്ന് മോഷണം പോയത്.A house was broken into in Peruvayal, Kozhikode and gold and cash were stolen

ഈ വീട്ടിൽ നിർമ്മല അന്തർജനം ഒറ്റയ്ക്കാണ് താമസിക്കുന്നത്. രാത്രിയിൽ തൊട്ടടുത്തുള്ള ബന്ധുവി​ന്റെ വീട്ടിലാണ് ഉറങ്ങാൻ പോകുന്നതെന്ന് ബന്ധു നവീൻ പറഞ്ഞു. രാത്രിയായാൽ വീട്ടിൽ ആളില്ലെന്നറിയാവുന്ന ആളാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന.

നിർമ്മല ഇന്ന് രാവിലെ വീട്ടിലേക്ക് തിരിച്ചെത്തിയോപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുപ്പത് പവൻ സ്വർണ്ണവും, എഴുപതിനായിരം രൂപയും, കൂടാതെ വീട്ടിലുണ്ടായിരുന്ന വെള്ളി ആഭരണങ്ങളുമാണ് നഷ്ടമായത്. വീടിന് മുൻ വശത്തെ വാതിൽ തകർത്താണ് കള്ളൻ അകത്ത് കയറിയത്. അലമാര കുത്തിതുറന്നാണ് സ്വർണ്ണവും പണവും കവർന്നതെന്ന് ബന്ധു പറഞ്ഞു.

മാവൂർ പൊലീസ് ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവുകൾ ശേഖരിച്ചു.

മോഷ്ടാവ് ഉപയോഗിച്ചതെന്ന് കരുതുന്ന തുണികളും ബീഡി കുറ്റികളും മറ്റ് ലഹരിവസ്തുക്കളുടെ കവറുകളും വീടിന്റെ വരാന്തയിൽ നിന്നും കണ്ടെത്തി. നേരത്തെയും ഇതേ വീട്ടിൽ മോഷണ ശ്രമം നടന്നിട്ടുണ്ടെന്ന് നാട്ടുകാർ അറിയിച്ചു

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി ന്യൂഡൽഹി: ​ഗോവയിൽ പുതിയ ഗവർണറെ നിയമിച്ച്...

ബൈക്ക് യാത്രികന് 5000 രൂപ പിഴ

ബൈക്ക് യാത്രികന് 5000 രൂപ പിഴ കണ്ണൂർ: ആശുപത്രിയിലേക്ക് ചീറി പാഞ്ഞ് പോകുന്ന...

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക് കൊല്ലം: ദേശീയപാത നിർമ്മാണത്തിനിടെ സ്ലാബ് ഇളകി വീണ് അപകടം....

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

Related Articles

Popular Categories

spot_imgspot_img