ഇടുക്കി: നെടുങ്കണ്ടത്ത് വീടിന്റെ ജപ്തി നടപടിക്കിടെ ദേഹത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടുടമയായ സ്ത്രീ മരിച്ചു. നെടുങ്കണ്ടം സ്വദേശി ഷീബ ദിലീപാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്.
ഇന്നലെയാണ് ഷീബ ആത്മഹത്യക്ക് ശ്രമിച്ചത്. യുവതിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ എസ്‌ഐക്കും വനിതാ പൊലീസിനും പൊള്ളലേറ്റിരുന്നു. ഗ്രേഡ് എസ്‌ഐ ബിനോയ്, വനിത സിവിൽ ഓഫീസർ അമ്പിളി എന്നിവർക്കാണ് പൊള്ളലേറ്റത്.