ഇൻഫോപാർക്കിലെ ടോയ്‌ലറ്റിനുള്ളിൽ ഒളിക്യാമറ
കൊച്ചി: കൊച്ചി ഇൻഫോപാർക്കിലെ വനിതാ ടോയ്‌ലറ്റിനുള്ളിൽ ഒളിക്യാമറ വച്ചതായി കണ്ടെത്തി. പാർക്ക് സെന്റർ കെട്ടിടത്തിലെ ശുചിമുറിയിലാണ് ക്യാമറ കണ്ടെത്തിയത്.
സംഭവത്തിൽ പാർക്ക് സെന്റർ ഡെപ്യൂട്ടി മാനേജർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ആരാണ് ക്യാമറ വച്ചതെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.
വനിതാ ശുചിമുറിയിൽ ഒളിക്യാമറ
ബെംഗളൂരു: വനിതാ ശുചിമുറിയിൽ ഒളിക്യാമറ വെച്ച ഇൻഫോസിസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ബെംഗളൂരു ഇലക്ട്രോണിക് സിറ്റി കാമ്പസിലെ ശുചിമുറിയിലാണ് ഒളിക്യാമറ വെച്ച് സഹപ്രവർത്തകയുടെ വീഡിയോ ചിത്രീകരിച്ചത്.
മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്നുള്ള സീനിയർ അസോസിയേറ്റ് കൺസൾട്ടന്റായ സ്വപ്നിൽ നാഗേഷ് മാലിയെയാണ്(30) അറസ്റ്റ് ചെയ്തത്. രാവിലെ യുവതി വാഷ്റൂം ഉപയോഗിക്കുന്നതിനിടെയാണ് സംഭവം.
ഈ സമയത്താണ് തൊട്ടടുത്ത ടോയ്‌ലറ്റിൽ നിന്നും മൊബൈൽ ഫോണിൽ തന്നെ ചിത്രീകരിക്കുന്ന പ്രതിയെ കണ്ടത്. ഇതോടെ നിലവിളിച്ച് പുറത്തേക്ക് ഓടിയ യുവതി സഹപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ എച്ച്ആർ ജീവനക്കാർ പിടികൂടി പൊലീസിന് കൈമാറി. ഇയാളുടെ ഫോൺ പരിശോധിച്ച എച്ച്ആർ ഉദ്യോഗസ്ഥർ ഇരയുടെ വീഡിയോയും മറ്റൊരു ജീവനക്കാരിയുടെ രഹസ്യമായി റെക്കോർഡു ചെയ്ത വീഡിയോയും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം പ്രതി ആവർത്തിച്ച് ക്ഷമാപണം നടത്തുകയും വീഡിയോകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഡിലിറ്റ് ചെയ്യുന്നതിന് മുമ്പ് എച്ച്ആർ ജീവനക്കാർ് തെളിവായി ഒരു സ്‌ക്രീൻഷോട്ട് എടുത്തു വെച്ചിരുന്നു.
തുടർന്നാണ് യുവതി ഇലക്ട്രോണിക് സിറ്റി പൊലീസിനെ സമീപിച്ചത്. ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിലെയും ഇന്ത്യൻ ശിക്ഷാനിയമത്തിലേയും വകുപ്പുകൾ പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് ഇൻഫോസിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
പെൺകുട്ടികളുടെ ഹോസ്റ്റലിൽ മൊബൈൽ ചാർജറിനുള്ളിൽ ഒളിക്യാമറ ! പിന്നിൽ….
പെൺകുട്ടികളുടെ ഹോസ്റ്റലിൽ സ്പൈ ക്യാമറ. തെലങ്കാനയിൽ ആണ് സംഭവം. സംഗറെഡ്ഡി ജില്ലയിലെ അമീൻപൂർ മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള കിസ്തറെഡ്ഡിപേട്ടിലെ ഹോസ്റ്റലിലാണ് ക്യാമറകൾ കണ്ടെത്തിയത്.
ഹോസ്റ്റലിലെ താമസക്കാരായ കുട്ടികളാണ് ഫോൺ ചാർജറുകൾക്കുള്ളിൽ ഒളിപ്പിച്ചിരിക്കുന്ന നിലയിൽ ക്യാമറകൾ കണ്ടെത്തിയത്. തുടർന്ന് കുട്ടികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഹോസ്റ്റൽ വാർഡൻ മഹേശ്വറാണ് ഇതിന് ഉത്തരവാദിയെന്നാണ് കുട്ടികൾ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു.
ക്യാമറകൾ പോലീസ് പിടിച്ചെടുത്തു. ഫോറൻസിക് സംഘങ്ങൾ രേഖപ്പെടുത്തിയ ഡാറ്റ പരിശോധിച്ചു വരികയാണ്.
Summary: A hidden camera was discovered inside the women’s toilet at Infopark Kochi. The incident took place in the restroom of the Park Centre building, raising serious concerns over privacy and security.