ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കത്തിക്കയറിക്കൊണ്ടിരിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി നൽകി സൂപ്പര്‍ താരം ജോസ് ബട്‌ലര്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങി. രണ്ട് ലീഗ് മത്സരങ്ങളിലും പ്ലേ ഓഫ് മത്സരങ്ങളിലും റോയല്‍സിന് ജോസ് ബട്‌ലർ ഉണ്ടാകില്ല. ടി20 ലോകകപ്പിന്റെ ഒരുക്കങ്ങള്‍ക്ക് വേണ്ടിയാണ് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായ ബട്‌ലര്‍ നാട്ടിലേക്ക് തിരിച്ചുപോയത്. വരും ദിവസങ്ങളില്‍ കൂടുതല് ഇംഗ്ലീഷ് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങും. ലോകകപ്പിന് മുന്നോടിയായി പാകിസ്താനെതിരെ നാല് ടി20 മത്സങ്ങള്‍ ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. ഇതിൽ പങ്കെടുക്കുന്നതിനായാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ബട്ലറെ തിരിച്ചു വിളിക്കുന്നത്.
We’ll miss you, Jos bhai! 🥺💗 pic.twitter.com/gnnbFgA0o8
— Rajasthan Royals (@rajasthanroyals) May 13, 2024