web analytics

മോ​ഷ​ണ​മു​ത​ൽ വാ​ങ്ങി​യെ​ന്നാ​രോ​പി​ച്ച്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സ്വ​ർ​ണ​വ്യാ​പാ​രി മ​രി​ച്ച​ത്​ ക്രൂ​ര മ​ർ​ദ​നത്തെ തുടർന്ന്…ആ​രോ​പണവുമായി മ​ക​ൻ

ആ​ല​പ്പു​ഴ: മോ​ഷ​ണ​മു​ത​ൽ വാ​ങ്ങി​യെ​ന്നാ​രോ​പി​ച്ച്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സ്വ​ർ​ണ​വ്യാ​പാ​രി മ​രി​ച്ച​ത്​ പൊ​ലീ​സി​ൻറെ ക്രൂ​ര​മാ​യ മ​ർ​ദ​നം മൂ​ല​മാ​ണെ​ന്ന്​ മ​ക​ൻ. ആ​ല​പ്പു​ഴ​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ പൊ​ലീ​സി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി പി.​ആ​ർ. ര​തീ​ഷ്​ ആ​രോ​പണവുമായി രം​ഗ​ത്തെ​ത്തി​യ​ത്.

മ​ണ്ണ​ഞ്ചേ​രി പൊ​ന്നാ​ട് പ​ണി​ക്കാ​പ​റ​മ്പി​ൽ രാ​ധാ​കൃ​ഷ്ണ​ൻറെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദൂ​രൂ​ഹ​ത നീ​ക്കാ​ൻ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണമെന്നാണ് ആവശ്യം. മു​ഹ​മ്മ​യി​ലെ സ്വ​ർ​ണ​ക്ക​ട​യി​ൽ​നി​ന്ന് ഈ​മാ​സം ആ​റി​ന്​ വൈ​കീ​ട്ടാ​ണ്​ മ​ഫ്തി​യി​ലെ​ത്തി​യ ​പൊ​ലീ​സു​കാ​ർ രാധാകൃഷ്ണനെ​ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

രാ​ത്രി ക​ട അ​ട​ക്കാ​റാ​യി​ട്ടും എ​ത്താ​തി​രു​ന്ന​തോ​ടെ​​ രാ​ത്രി 9.30ന്​ ​വി​ളി​ച്ചെ​ങ്കി​ലും താ​മ​സി​ക്കു​മെ​ന്ന്​ പ​റ​ഞ്ഞ്​ ഫോ​ൺ ക​ട്ടാ​ക്കി. പി​​​​റ്റേ​ന്ന്​ പു​ല​ർ​ച്ചെ 3.50ന്​ ​ക​ടു​ത്തു​രു​ത്തി സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ വി​ളി​ച്ചു. രാ​വി​ലെ എ​ത്തി​യെ​ങ്കി​ലും ഉ​ച്ച​ക്ക്​ ഒ​ന്നി​നാ​ണ്​ അ​ച്ഛ​നെ കാ​ണാ​താ​യ​ത്.

രാവിലെ ക​ണ്ട​പ്പോ​ൾ ത​ന്നെ വ​ള​രെ അ​വ​ശ​നാ​യി​രു​ന്നു. ക​വി​ളി​ൽ മ​ർ​ദ​ന​ത്തി​​ൻറെ പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു. ന​ട​ക്കാ​ൻ​പോ​ലും വ​യ്യാ​ത്ത അ​വ​സ്ഥ​യിലായി​രു​ന്നു.

വൈ​കീ​ട്ട്​ നാ​ലി​നാ​ണ്​ ക​ട​യി​ലേ​ക്ക്​ എ​ത്തി​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പൊ​ലീ​സു​കാ​ർ അ​ക​ത്തേ​ക്ക്​ കൂ​ട്ടിക്കൊ​ണ്ടു​പോ​യി ത​ൻറെ ക​ൺ​മു​ന്നി​ൽ​വെ​ച്ച്​ മു​ഖ​ത്ത്​ അ​ടി​ക്കു​ക​യും ച​വി​ട്ടു​ക​യും ചെ​യ്​​ത​തി​ന്​ പി​ന്നാ​ലെ നി​ല​ത്തു​വീ​ണു. ഈ​സ​മ​യം ക​ടു​ത്തു​രു​ത്തി സി.​ഐ വെ​ള്ളം​പോ​ലെ തോ​ന്നി​ക്കു​ന്ന ഒ​രു​ദ്രാ​വ​കം എ​ടു​ത്ത്​​ മു​ഖ​ത്തേ​ക്ക്​ ഒ​ഴി​ക്കുകയായിരുന്നു.

പി​ന്നീ​ട്​ ബോ​ധ​ര​ഹി​ത​നാ​യ അ​ദ്ദേ​ഹ​ത്തെ ജീ​പ്പി​ലേ​ക്ക്​ വ​ലി​ച്ചി​ഴ​ച്ചാ​ണ്​ കൊണ്ടുപോ​യ​ത്. പെ​ട്ടെ​ന്ന്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​ത്തി​ന്​ കീ​ഴ​ങ്ങുകയായിരുന്നു.

146 ഗ്രാം ​സ്വ​ർ​ണ​മാ​ണെ​ന്നാ​ണ്​​ പൊ​ലീ​സു​കാ​ർ പ​റ​ഞ്ഞ​ത്. ഇ​തി​നു​ശേ​ഷം തൊ​ണ്ടി മു​ത​ൽ എ​ടു​ത്ത​താ​യും അ​റി​യി​ല്ല. സ​മീ​പ​ത്തെ ക​ട​യി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

അതേസമയം അ​ന്യാ​യ​മാ​യ സ്വ​ർ​ണ റി​ക്ക​വ​റി​യു​ടെ പേ​രി​ൽ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​ൽ സ്വ​ർ​ണ​വ്യാ​പാ​രി രാ​ധാ​കൃ​ഷ്ണ​ൻറെ മ​ര​ണ​ത്തി​ന്​ ഉ​ത്ത​ര​വാ​ദി​ക​ളാ​യ പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും പ്ര​ത്യേ​ക ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഓ​ൾ കേ​ര​ള ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ സി​ൽ​വ​ർ മ​ർ​ച്ച​ൻറ്​​സ്​ അ​സോ​സി​യേ​ഷ​ൻ. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച്​ ഈ​മാ​സം 25ന് ​സെ​ക്ര​ട്ട​റി​യേ​റ്റ് ധ​ർ​ണ ന​ട​ത്തുമെന്ന് രാ​ധാ​കൃ​ഷ്ണ​ന്റെ കു​ടു​ംബ​വും പ​ങ്കെ​ടു​ക്കും.

റി​ക്ക​വ​റി​ക്ക് പാ​ലി​ക്ക​പ്പെ​ടേ​ണ്ട മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഒ​ന്നും പൊ​ലീ​സ്​ പാ​ലി​ച്ചി​ട്ടില്ലെന്നാണ് ആക്ഷേപം. ക​ട​യു​ടെ തൊ​ട്ട​ടു​ത്തു​ള്ള മ​ക​നെ​യും വീ​ട്ടു​കാ​രെ​യും വി​വ​ര​ങ്ങ​ൾ​അ​റി​യി​ച്ചി​ല്ലെന്നും ആക്ഷേപമുണ്ട്. മോ​ഷ്ടാ​വി​ന്റെ മൊ​ഴി​യു​ടെ പേ​രി​ൽ റി​ക്ക​വ​റി ന​ട​ത്താ​മെ​ന്ന നി​യ​മം ദു​രൂ​പ​യോ​ഗം ചെ​യ്ത്​ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​ക​യാ​ണ് ചെയ്തത്.

മോ​ഷ്ടാ​വ്​ വി​ൽ​പ​ന ന​ട​ത്തി കി​ട്ടു​ന്ന പ​ണം മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടു​മ്പോ​ൾ പൊ​ലീ​സ്​ സി.​സി ചെ​യ്യാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ക​ണ്ട് കെ​ട്ടു​ന്ന പ​ണം എ​ഫ്.​ഐ.​ആ​റി​ലും കോ​ട​തി​ക്ക് മു​മ്പാ​കെ​യും എ​ത്തു​ന്നി​ല്ല എന്നാണ് ആക്ഷേപം.

രാ​ധാ​കൃ​ഷ്ണ​ണ​ൻറെ കു​ടും​ബ​ത്തി​നു​ള്ള അ​ടി​യ​ന്ത​ര​സ​ഹാ​യ​മാ​യി 50,000 രൂ​പ മ​ക​ൻ ര​തീ​ഷി​ന്​ കൈ​മാ​റിയിരുന്നു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്റ് റോ​യി പാ​ല​ത്ര, ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ കൊ​ടു​വ​ള്ളി സു​രേ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി ന​സീ​ർ പു​ന്ന​ക്ക​ൽ, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് വ​ല്യാ​ക്ക​ൻ, ട്ര​ഷ​റ​ർ എ​ബി തോ​മ​സ്, പ​രീ​ത് കു​ഞ്ഞാ​ശ​ൻ, വി​ഷ്ണു, സാ​ഗ​ർ, ര​തീ​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ഉരുളക്കുപ്പേരിപോലെ മീനാക്ഷിയുടെ കമൻ്റ്

ഉരുളക്കുപ്പേരിപോലെ മീനാക്ഷിയുടെ കമൻ്റ് സിനിമയിൽ ബാലതാരമായെത്തി മലയാളികളുടെ മനം കവർന്ന നടിയാണ് മീനാക്ഷി...

രാജിവെച്ച് ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി

രാജിവെച്ച് ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി കൊച്ചി: ഏകീകൃത കുര്‍ബാന തർക്കം നിലനിൽക്കുന്നതിനിടെ വികാരി...

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു ചണ്ഡീഗഡ്: ഹരിയാനയിൽ മദ്യപിച്ച് ലക്കുകെട്ട...

യുപിഐ ഇടപാട് പരിധി പത്തുലക്ഷം; നാളെ മുതല്‍

യുപിഐ ഇടപാട് പരിധി പത്തുലക്ഷം; നാളെ മുതല്‍ ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: യുപിഐ വഴി...

അത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡല്ല…?; ഇരകളായവര്‍ പ്രമുഖ മലയാളികള്‍; ‘ഹൗസ് ഓഫ് കോമണ്‍സ് ആദരം’ അവകാശപ്പെട്ട് ആര്യാ രാജേന്ദ്രനും

അത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡല്ല; തട്ടിപ്പില്‍ ഇരകളായവര്‍ പ്രമുഖ മലയാളികള്‍; 'ഹൗസ്...

സാക്കിർ നായികിന് എയ്ഡ്സോ

സാക്കിർ നായികിന് എയ്ഡ്സോ ഷാ ആലം: തനിക്കെതിരെ പ്രചരിക്കുന്ന ആരോ​ഗ്യസംബന്ധമായ വാർത്തകൾ വ്യാജമെന്ന്...

Related Articles

Popular Categories

spot_imgspot_img