മഞ്ഞുപാളികളിലെ ആൽഗകളെ തിന്നു തീർക്കുന്ന ഭീമൻ വൈറസ്; മഞ്ഞുരുകുന്നത് തടയുന്ന ഭീകരരെന്ന് ശാസ്ത്രലോകം; ആർട്ടികിൽ കണ്ടെത്തിയത് പുത്തൻ ആവാസ വ്യവസ്ഥ

ആർ‌ട്ടികി ഹിമത്തിൽ ആ​ഗോള താപനം മൂലം മഞ്ഞുരുകുന്നത് മന്ദ​ഗതിയിലാക്കുന്ന പുതിയ വൈറസുകളെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം.

1981-ലാണ് സമുദ്രത്തിൽ നിന്നും ഈ ഭീമൻ വൈറസിനെ കണ്ടെത്തിയത്. കടലിലെ ആൽ​ഗയെയാണ് ഇത് സാധാരണയായി ബാധിക്കുന്നത്.

എന്നാൽ ആദ്യമായാണ് ഇത്തരത്തിലൊരു ആവാസവ്യവസ്ഥയിൽ ഭീമൻ വൈറസിനെ കണ്ടെത്തുന്നത്. ആർഹസ് സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര വിഭാഗത്തിലെ ലോറ പെരിനിയും സംഘവുമാണ് കണ്ടെത്തലിന് പിന്നിൽ.

ആർട്ടിക്കിലെ ഐസ് ഷീറ്റുകളിൽ ആദ്യമായാണ് ആൽ​ഗയെ ഭക്ഷിക്കുന്ന വൈറസുകളെ കണ്ടെത്തുന്നത്. ഈ ഭീമൻ വൈറസുകൾ മഞ്ഞുപാളികളിലെ ആൽഗകളെ ഭക്ഷിക്കുന്നുവെന്ന് ​ഗവേഷകർ വെളിപ്പെടുത്തി.

കണ്ടെത്തിയ ആൽ​ഗെ ഹരിത​ഗൃഹ വാതകങ്ങളുടെ പ്രഭാവം വർദ്ധിപ്പിക്കുന്നു. ആൽ​ഗകൾക്കൊപ്പം വസിക്കുന്ന വൈറസുകൾക്ക് ആൽ​ഗെ വ്യാപനത്തെ നിയന്ത്രിക്കാനും അതുവഴി സ്വാഭാവിക നിയന്ത്രണ സംവിധാനമായി പ്രവർത്തിക്കാനും കഴിയുമെന്ന് ശാസ്ത്രജ്ഞർ‌ പറയുന്നു. ​ഗവേഷകരുടെ കണ്ടെത്തൽ മൈക്രോബയോം ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വൈറസിനെ കുറിച്ച് കൂടുതൽ അറിയില്ലെന്നും പഠന വിധേയമാക്കണമെന്നും ​ഗവേഷകർ പറയുന്നു. എന്നാൽ ആൽ​ഗൽ ബ്ലൂംസ് മൂലമുണ്ടാകുന്ന ഐസ് ഉരുകുന്നത് ലഘൂകരിക്കാനുള്ള മാർ​ഗമായി ഇവ ഫലപ്രദമാണ് എന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. കൂടുതൽ പഠനങ്ങളും പര്യവേക്ഷണവും നടക്കുകയാണെന്നും സംഘം വ്യക്തമാക്കി.

 

Read Also: ക്രിസ്തുവിന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായി ആരോപണം; ഇടതുനിരീക്ഷകനെതിരെ പരാതിയുമായി സിറോ മലബാർ സഭ പ്രോ ലൈഫ്

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

Related Articles

Popular Categories

spot_imgspot_img