web analytics

നാല് വയസുകാരിയെ പീഡിപ്പിച്ചു കൊന്നു ; അമ്മാവൻ അറസ്റ്റിൽ

തിരുപ്പതിയിൽ നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആൾ പിടിയിലായി. കുട്ടിയുടെ അമ്മാവനായ നാഗരാജുവാണ് (24) പിടിയിലായത്. കുട്ടിയെ ഇയാൾ ചോക്ലേറ്റ് നൽകി വയലിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. കുട്ടി മരിച്ചതോടെ മൃതദേഹം സമീപത്തെ സർക്കാർ സ്കൂളിനരികിൽ കുഴിച്ചിടുകയും ചെയ്തു.

പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണമാണ് പ്രതി കുടുക്കാൻ കാരണം. കുട്ടി അവസാനമായി ഉണ്ടായിരുന്നത് നാഗരാജുവിന് ഒപ്പമായിരുന്നു എന്ന് കണ്ടെത്തി. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഉടൻതന്നെ മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത് നാഗരാജുവിനെ കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. നാഗരാജുവിനെയും കൂട്ടി പോലീസ് നടത്തിയ തിരച്ചിലിൽ ഇന്നലെ രാത്രി ഒൻപത് മണിയോടെ മൃതദേഹം പുറത്തെടുത്തു. കേസിൻ്റെ വേഗത്തിലുള്ള വിചാരണയ്ക്കായി ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിക്കുമെന്ന് തിരുപ്പതി എസ്പി സുബ്ബരായുഡു പറയുന്നു.

English summary : A four -year- old girl raped and killed ; Uncle arrested

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

Other news

Related Articles

Popular Categories

spot_imgspot_img