പുതിയങ്ങാടിയിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് കടലിൽ നിർത്തിയിട്ട ഫൈബർ വള്ളം കത്തി നശിച്ചു.ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം .ദുൽഹജജ് എന്ന പേരുള്ള വള്ളവും വലയും, എഞ്ചിനുമാണ്, കത്തി നശിച്ചത് . 55 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. A fiber boat that was parked in the sea at puthiyangadi got burnt
സർക്യൂട്ട് മൂലം ഉണ്ടായ തീപ്പിടിത്തം ഗ്യാസ് സിലിണ്ടറിലേക്ക് വ്യാപിച്ചതോടെ വലിയ ശബ്ദത്തോടെ വള്ളം പൊട്ടിത്തെറിക്കുകയായിരുന്നു. പൂർണമായും കത്തിയ വള്ളം കടലിൽ മുങ്ങിപ്പോയി. നിറയെ ഡീസലും മൂന്ന് കാൻ വേറെയും ഡീസൽ കത്തിയ ബോട്ടിൽ ഉണ്ടായിരുന്നു.
സമീപത്തെ ബോട്ടിൽ നിന്ന് മത്സ്യത്തൊഴികൾ ഏറെ നേരം തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വിവരമറിഞ്ഞ് പയ്യന്നൂരിൽ നിന്ന് അഗ്നിശമന സേനാവിഭാഗവും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.