കർഷകൻ മനസുവെച്ചാൽ കേരളത്തിൽ എന്തും വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇടുക്കി വലിയതോവാളയിലെ കർഷകനായ ബിജുമോൻ ആന്റണി. യൂറോപ്പിന്റെ വവിധ ഭാഗങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത ആപ്പിൾച്ചടികളാണ് ബിജുവിന്റെ തോട്ടത്തിൽ വിളഞ്ഞു നിൽക്കുന്നത്. ഇടുക്കിയിൽ മൂന്നാർ , മറയൂർ എന്നീ പ്രദേശങ്ങളിൽ ആപ്പിൾ കായ്ക്കുമെങ്കിലും സംസ്ഥാനത്ത് മറ്റു സ്ഥലങ്ങളിൽ വിളയില്ല എന്ന ധാരണയിലായിരുന്നു കർഷകർ. എന്നാൽ ഇറക്കുമതി ചെയ്ത 400 ആപ്പിൾ ചെടികളാണ് ബിജുവിന്റെ പുരയിടത്തിലുള്ളത്.
സമൂഹ മാധ്യമങ്ങളിലൂടെ ഫാമിലെ വിശേഷങ്ങൾ അറിഞ്ഞ് ഓട്ടേറെയാളുകളാണ് ദിവസവും ആപ്പിൾ ചെടികൾ ആവശ്യപ്പെട്ട് എത്തുന്നത്. കുരുമുളക് തോട്ടങ്ങളിൽ ഇടവിളയായി കൃഷി ചെയ്യാൻ സാധിക്കുന്ന ആപ്പിൾ ചെടികളാണ് ബിജുവിന്റെ ഫാമിൽ വിളഞ്ഞു നിൽക്കുന്നത്. ജർമനി ഇറ്റലി എന്നിവിടങ്ങളിൽ നിന്നുമാണ് ചെടികൾ എത്തിച്ചിരിക്കുന്നത്. 45 ഡിഗ്രി ചൂടുള്ളപ്പോൾ പോലും നല്ല വിളവ് നൽകന്ന ഇവ അൾട്രാ ഹൈ ഡെൻസിറ്റി ഫാമിങ്ങ് രീതിയിലാണ് കൃഷി ചെയ്യുന്നത്. ഏക്കറിൽ ആയിരം തൈകൾ വരെ നട്ടുപിടിപ്പിയ്ക്കാം. ആപ്പിളിന് പുറമെ വിവിധയിനം ഓറഞ്ച് ,സ്ട്രോബെറി, അത്തി തുടങ്ങിയവയും ബിജുവിന്റെ ഫാമിൽ വിളഞ്ഞു നിൽക്കുന്നുണ്ട്. ഫോൺ: 9447196735.
Read also; ഗതികെട്ടു ! പൊതുഗതാഗത വാഹനങ്ങളിൽ സ്ത്രീകളുടെ അടുത്ത് ഇരുന്നുപോകരുതെന്നു യുവാവിനോട് ഉത്തരവിട്ട് കോടതി