ഷോക്കേറ്റ് കർഷകൻ മരിച്ചു

ഷോക്കേറ്റ് കർഷകൻ മരിച്ചു

പാലക്കാട്: പൊട്ടിവീണ കെഎസ്ഇബിയുടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. പാലക്കാട് കൊടുമ്പ് സ്വദേശി മാരിമുത്തുവാണ് മരിച്ചത്.

സ്വന്തം തോട്ടത്തിൽ രാവിലെ വീണുകിടക്കുന്ന തേങ്ങകള്‍ എടുക്കാൻ പോയതിനിടെയാണ് സംഭവം. തോട്ടത്തിൽ വൈദ്യുത ലൈൻ പൊട്ടിവീണു കിടക്കുന്നുണ്ടായിരുന്നു.

മാരിമുത്തുവിന്റെ തെങ്ങും തോട്ടത്തിലെ മോട്ടോര്‍ പുരയിലേക്ക് കണക്ഷനെടുത്ത വൈദ്യുത ലൈനാണ് പൊട്ടിവീണത്.

ഇന്ന് രാവിലെ ഏഴുമണിയോടെ തോട്ടത്തിലേക്ക് പോയ മാരി മുത്തുവിനെ കാണാതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഷോക്കേറ്റ് നിലയിൽ കണ്ടത്. സംഭവത്തെ തുടർന്ന് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

ആദ്യം തോട്ടത്തിൽ പോയ വന്നശേഷം വീണ്ടും തേങ്ങ എടുക്കാൻ പോയപ്പോഴാണ് മാരിമുത്തുവിനു ഷോക്കേറ്റതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ആദ്യം വെറെ ഭാഗത്തുകൂടെ പോയതിനാലായിരിക്കാം ഷോക്കേൽക്കാതിരുന്നതെന്നും നാട്ടുകാര്‍ പ്രതികരിച്ചു.

വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് സമീപത്ത് പാമ്പ് അടക്കം ചത്തുകിടക്കുന്നുണ്ട്.

തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചുവിട്ടു

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റു മരിച്ച സംഭവത്തിൽ കടുത്ത നിലപാടുമായി സംസ്ഥാന സർക്കാർ. സ്കൂൾ മാനേജ്മെന്റിനെ പിരിച്ചുവിട്ടു.

ഭരണം സംസ്ഥാന സർക്കാർ ഏറ്റെടുത്തെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കൂൾ മാനേജ്മെന്റിന്റെ ഗുരുതര വീഴ്ചയാണ് മിഥുന്റെ മരണത്തിന് കാരണമായതെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.

സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ സുരക്ഷാ പ്രോട്ടോകോൾ സംബന്ധിച്ചുള്ള കർശന നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.

മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സുരക്ഷാ കാര്യങ്ങൾ വിലയിരുത്തിയിരുന്നു. എന്നിട്ടും ദാരുണമായ സംഭവമാണ് നടന്നത്. ഹെഡ്മിസ്ട്രസിനെ പിരിച്ചുവിട്ടെന്നും മാനേജറെ അയോഗ്യനാക്കിയെന്നും മന്ത്രി അറിയിച്ചു.

ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കി ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കും. ‘കേരളത്തിന്റെ മകനാണ് മിഥുൻ’ എന്നും ആ മകന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൗട്സ് ആൻഡ് ഗൈഡ്‌സിൻ്റെ മേൽനോട്ടത്തിൽ വീട് നിർമ്മിച്ചു നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തര ധനസഹായമായി മൂന്ന് ലക്ഷം രൂപ നൽകും. കെഎസ്ഇബി അഞ്ചുലക്ഷവും സ്കൂൾ മാനേജ്മെന്റ് 10 ലക്ഷവും അധ്യാപക സംഘടന 10 ലക്ഷം രൂപയും നൽകുമെന്നും മന്ത്രി അറിയിച്ചു.

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ പ്രധാനാധ്യാപിക എസ് സുജയെ സസ്‌പെൻഡ് ചെയ്ത് സ്‌കൂൾ മാനേജ്‌മെന്റ്. പൊതുവിദ്യാഭ്യസ വകുപ്പ് ഉപഡയറക്ടറുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മാനേജ്‌മെന്റ് നടപടി.

കുട്ടികൾക്ക് സുരക്ഷയൊരുക്കുന്നതിൽ പ്രധാന അധ്യാപികയുടെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സീനിയർ അധ്യാപികയായ ജി മോളിയ്ക്കാണ് പ്രധാന അധ്യാപികയുടെ പുതിയ ചുമതല. സ്‌കൂളിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രോട്ടോകോൾ പാലിക്കുന്നതിൽ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Summary: A farmer from Kodump, Palakkad, was electrocuted to death after coming in contact with a snapped KSEB power line while collecting coconuts from his own farm. The incident raises concerns over unattended live wires in agricultural areas.

spot_imgspot_img
spot_imgspot_img

Latest news

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

ബസ് അപകടത്തിൽ അഞ്ചു മരണം

കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു...

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം ന്യൂഡൽഹി: യുഎസ് ഇന്ത്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ...

Other news

Related Articles

Popular Categories

spot_imgspot_img