UK: സിനിമ സംവിധായക കൊല്ലപ്പെട്ട നിലയിൽ

UK: സിനിമ സംവിധായക കൊല്ലപ്പെട്ട നിലയിൽ

പ്രശസ്ത സിനിമ സംവിധായകയെ ലണ്ടനിൽ അവരുടെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് കാംഡനിലെ മോർണിംഗ്ടൺ പ്ലേസിൽ 69 കാരിയായ ജെന്നിഫർ ആബട്ടിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്

കണ്ടെത്തുമ്പോൾ മൃതദേഹം ബ്ലാങ്കറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു. വായയില്‍ ടേപ്പ് ഒട്ടിച്ചിരുന്നു. ഡയമണ്ട് റോളക്സ് മോഷ്ടിക്കാനായിട്ടായിരുന്നു കൊലപാതകം എന്നാണു റിപ്പോർട്ടുകൾ പറയുന്നത്.

ഞായറാഴ്ച നടന്ന പോസ്റ്റ്‌മോർട്ടം പരിശോധനയിൽ മരണകാരണം മൂർച്ചയുള്ള ആഘാതമാണെന്ന് കണ്ടെത്തി.

നാല് ദിവസമായി അവരെ പുറത്ത് കാണാതിരുന്നതിനെ തുടര്‍ന്ന്, അനന്തിരവളും അയല്‍ക്കാരും കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കാംഡെനിലുള്ള വീടിന്റെ വാതില്‍ പൊളിച്ച് അകത്തു കയറി.

ഇവർ അകത്തു കയറിയപ്പോഴായിരുന്നു മൃതദേഹം കണ്ടെത്തിയത്. അവരുടെ വീട്ടില്‍ നിന്നും രത്‌നങ്ങള്‍ പതിപ്പിച്ച ഒരു റോളക്സ് കാണാതായിട്ടുണ്ടെന്നും സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് വക്താവ് അറിയിച്ചു.

അടുത്തിടെ, സാമൂഹ്യ വിരുദ്ധരെ കുറിച്ചുള്ള ഭയം നിമിത്തം തനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് അവര്‍ ഒരു സുഹൃത്തിനോട് കരഞ്ഞുകൊണ്ട് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.

കൊലപാതകിയെ കണ്ടെത്താന്‍ സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവര്‍ താമസിച്ചിരുന്ന ഫ്‌ലാറ്റ് സ്ഥിതി ചെയ്യുന്ന ബ്ലോക്കിന്റെ പ്രവേശന കവാടത്തില്‍ മയക്കുമരുന്ന് കച്ചവടക്കാര്‍ കറങ്ങിത്തിരിയാറുണ്ടെന്നു പറയപ്പെടുന്നു.

ഒരിക്കല്‍, ഡോര്‍വേ ബ്ലോക്ക് ചെയ്തതുമായി ബന്ധപ്പെട്ട് അബോട്ട് അവരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു എന്നും അയല്‍ക്കാര്‍ പറയുന്നു.

യുഎസും ഇസ്രയേലും കൈക്കോർക്കുമോ ?

ഇറാൻ- ഇസ്രായേൽ യുദ്ധം രൂക്ഷമായി കൊണ്ടിരിക്കെ ലോകം ഉറ്റുനോക്കുന്നത് യുഎസിലേക്കാണ്. ഇറാനെ തകർക്കാനായി യുഎസ് ഇസ്രയേലിനു കൈകൊടുക്കുമോ എന്നതാണ് നിലവിൽ ഉയരുന്ന പ്രധാന ചോദ്യം.

ഇരു രാജ്യങ്ങളും കൈകോർത്താൽ ഇറാന്റെ ഫോർഡോ ആണവകേന്ദ്രമാകും യുഎസിന്റെ പ്രധാന ലക്ഷ്യമാകുക എന്നാണ് റിപ്പോർട്ട്…Read More

UK:ടാക്സി ലൈസൻസ് നിയമങ്ങളില്‍ നിർണ്ണായകമാറ്റം

LONDON: യുകെയിൽ ടാക്സി ലൈസന്‍സിംഗ് നിയമങ്ങളില്‍ നിർണ്ണായക മാറ്റം. ബരോണസ് ലൂസി കേസിയുടെ റീവ്യൂ റിപ്പോര്‍ട്ടില്‍, കൗമാരക്കാരികളെ വലയിലാക്കി ദുരുപയോഗം ചെയ്യുന്നതിന് ടാക്സികളും ഉപയോഗിക്കാറുണ്ട് എന്ന പരാമർശം വന്നിരുന്നു.

ഇതിനെ തുടര്‍ന്നാണ് ഹോം സെക്രട്ടറി യുവെറ്റ് കൂപ്പര്‍ ഇതില്‍ ഇടപെട്ടിരിക്കുന്നത്. ടാക്സി ലൈസന്‍സിംഗ് നിയമങ്ങളില്‍ പഴുതുകള്‍ അടയ്ക്കുവാന്‍ ധൃതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു….Read More

മക്കൾ ന്യൂസിലാൻഡിലാണോ? ഒരു സന്തോഷ വാർത്തയുണ്ട്

വെല്ലിം​ഗ്ടൺ: പുതിയ വിസ നയം പ്രഖ്യാപിച്ച് ന്യൂസിലാൻഡ് ​ സർക്കാർ.

ന്യൂസിലാൻഡിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെയോ സ്ഥിരതാമസക്കാരുടെയോ മാതാപിതാക്കൾക്ക് ഇനി സ്ഥിര താമസത്തിന് അപേക്ഷിക്കാതെ തന്നെ 10 വർഷം വരെ രാജ്യത്ത് തുടരാം.

പാരന്റ് ബൂസ്റ്റ് വിസയ്ക്കായി 2025 സെപ്റ്റംബർ 29 മുതൽ അപേക്ഷകൾ സ്വീകരിക്കും എന്നാണ് അറിയിപ്പ്.

അടുത്തിടെയാണ് ന്യൂസിലാൻഡ് ​ സർക്കാർ ദീർഘകാല സന്ദർശക വിസയായ പാരന്റ് ബൂസ്റ്റ് വിസ പ്രഖ്യാപിച്ചത്…Read More

Summary: Renowned film director Jennifer Abbott, aged 69, was found murdered at her home in Mornington Place, Camden, London. The incident occurred around 6 PM on Friday evening.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

Related Articles

Popular Categories

spot_imgspot_img