മലപ്പുറം: വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഡയാലിസിസ് മാലിന്യംകൊണ്ട് പൊറുതിമുട്ടി മഞ്ചേരിയിലെ ഒരു കുടുംബം. ചാക്കുകളിലാക്കി വീട്ടിൽ സൂക്ഷിച്ചിട്ടുള്ള മാലിന്യം നീക്കാൻ വൃക്കരോഗിയായ രാജുവും ഭാര്യ ലീലയും ഇനി കയറിയിറങ്ങാത്ത ഓഫീസുകളില്ല.A family in Mancheri struggles with dialysis waste stored at home
രോഗിയായ രാജുവിന് വീട്ടിൽ വച്ച് തന്നെയാണ് ഡയാലിസിസ് ചെയ്യുന്നത്. ഇങ്ങനെ വരുന്ന മാലിന്യം വീട്ടിൽ കെട്ടികിടക്കാൻ തുടങ്ങിയിട്ട് വർഷം മൂന്നായി. ഹോട്ടൽ തൊഴിലാളിയായിരുന്നു രാജു. അസുഖം വന്നതോടെ ജോലി നിർത്തി. മൂന്ന് നേരം ഡയാലിസിസ് ചെയ്യേണ്ടതു കൊണ്ട് ഭാര്യ ലീലയും ഇപ്പോൾ പണിക്ക് പോകുന്നില്ല. ഈ മാലിന്യം ഇവിടെ നിന്ന് നീക്കാൻ ലീല മുട്ടാത്ത വാതിലുകളില്ല. ലീലയുടെ പരാതി ആരും ചെവി കൊണ്ടില്ല.
നിത്യവൃത്തിക്ക് തന്നെ മാർഗമില്ലാത്ത അവസ്ഥയിലാണ് കുടുംബം. ചികിത്സക്കും പണം കണ്ടെത്തണം. ഇതിനിടയിലും ഈ മാലിന്യം ഇവിടെ നിന്ന് നീക്കാൻ പണം നൽകാൻ തയ്യാറാണെന്ന് വരെ ഇവർ അറിയിച്ചു.