അപ്രതീക്ഷിതമായെത്തിയ മലവെള്ളപ്പാച്ചിലിൽ കുടുങ്ങി പരസ്പരം കെട്ടിപ്പിടിച്ച് കുടുംബം. രക്ഷിക്കാനുള്ള ശ്രമംങ്ങളെല്ലാം വിഫലമായതോടെ മൂന്നുപേരും അറിയിച്ചു. കുടുംബം അപകടത്തിൽപ്പെടുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നു.
ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. (A family hugs each other in an unexpected waterfall)
ഏഴംഗ കുടുംബം മുംബൈയിൽനിന്നും 80 കിലോമീറ്റർ അകലെയുള്ള ഹിൽ സ്റ്റേഷനിൽ അവധിദിവസം ആഘോഷിക്കാൻ എത്തിയതായിരുന്നു. മേഖലയിൽ പുലർച്ചെ മുതൽ പെയ്ത കനത്ത മഴയിൽ തടയണ നിറഞ്ഞു കവിഞ്ഞതോടെ വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് വർധിക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ടവർ വെള്ളച്ചാട്ടത്തിനു നടുവിലുള്ള ഒരു പാറയിൽ നിൽക്കുകയും പരസ്പരം മുറുകെ പിടിക്കുകയും കരയിലേക്ക് കയറാൻ ശ്രമിക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം. എന്നാൽ കുത്തിയൊലിച്ചെത്തിയ വെള്ളത്തിന്റെ ശക്തി അവരെ കീഴടക്കുകയായിരുന്നു.
ഇതേ കുടുംബത്തിലെ രണ്ടു പേരെ കാണാതായി. നാട്ടുകാരും പൊലീസും സംഭവസ്ഥലത്തെത്തി കയറും ട്രക്കിങ് ഗിയറുമായി ഒഴുക്കിൽപ്പെട്ട് കാണാതായവരെ തിരയാൻ തുടങ്ങിയെങ്കിലും ശ്രമം വിഫലമായി. സഹായത്തിനായി കുടുംബം നിലവിളിക്കുന്നുണ്ടെങ്കിലും ഒഴുക്കിൽപ്പെട്ടു പായൽ നിറഞ്ഞ പാറക്കെട്ടുകളിൽ തെന്നി വീഴുകയും വെള്ളത്തിന്റെ ശക്തിയിൽ ഒലിച്ചുപോകുകയും ചെയ്തതാകാമെന്നു പ്രദേശവാസികൾ പറയുന്നു.