ഓടിക്കൊണ്ടിരുന്ന ബസിൽ മരുമകനെ ദമ്പതികൾ കൊലപ്പെടുത്തി. കോലാപുരിലാണ് സംഭവം. ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സന്ദീപ് ഷിർഗാവെ (35) ആണ് കൊല്ലപ്പെട്ടത്.A couple killed their son-in-law in a running bus
കോലാപുരിലേക്കുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിൽ സന്ദീപിനൊപ്പം കയറിയ ദമ്പതികൾ പിന്നീട് സന്ദീപ് ഉറങ്ങിയ സമയം നോക്കി പാന്റിന്റെ നാട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹം കോലാപുർ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് ഇവർ കടന്നു. സന്ദീപിനെ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞതും പ്രതികളായ ഹനുമന്തപ്പ കാളെ, ഭാര്യ ഗൗരവ കാളെ എന്നിവരെ അറസ്റ്റ് ചെയ്തതും.
ഇവരെ കൂടാതെ രണ്ടുപേർ മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്.
മകളെ മരുമകൻ നിരന്തരം ഉപദ്രവിച്ചതാണ് കൊലപാതകത്തിന് കാരണമായത്.
ഭർത്താവ് ഉപദ്രവിക്കുന്നത് തടഞ്ഞില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന മകളുടെ മുന്നറിയിപ്പിനു പിന്നാലെയാണ് കൊലപാതകം.