തടിയിൽ നിർമിച്ച കിടിലൻ സ്മാര്‍ട്ട്‌ഫോണ്‍വരുന്നു! മോട്ടറോളയുടെ പുത്തൻ മോഡലിൻ്റെ ചിത്രങ്ങൾ പുറത്ത്; ഇന്ത്യയിലാദ്യം

തടിയിൽ നിർമിച്ച പുറംചട്ടയുമായി അടിപൊളി സ്മാര്‍ട്ട്‌ഫോണ്‍ ഒരുങ്ങുന്നു. മോട്ടറോള ആണ് ഇത്തരമൊരു വ്യത്യസ്ത ഫോൺ ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നത്.A cool smartphone made of wood is coming! Images of Motorola’s new model

മോട്ടറോള എഡ്ജ് 50 അൾട്രയാണ് തടിയുടെ പുറംചട്ടയിൽ ഉടൻ അവതരിപ്പിക്കുന്നതെന്നാണ് വിവരം. പേര് പരാമർശിക്കാതെ ഡിസൈൻ മാത്രമാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്.

എന്നാൽ നിലവിൽ ഇന്ത്യയിൽ ലഭ്യമായ മോട്ടറോള എഡ്ജ് 50 ഫ്യൂഷനോടൊപ്പം ഈ വർഷം ഏപ്രിലിൽ ആഗോളതലത്തിൽ മോട്ടറോള എഡ്ജ് 50 അൾട്രാ അവതരിപ്പിച്ചിരുന്നു. ഇതാണ് രാജ്യത്ത് ഉടൻ ലഭ്യമാക്കുകയെന്നാണ് സൂചന.

മറ്റ് സ്മാര്‍ട്ട്‌ഫോണുകളിൽ നിന്ന് വ്യത്യസ്തമായി തടിയിൽ നിർമിതമായി ബോഡിയാണ് പുതിയ മോഡലിന്റെ പ്രത്യേക. ഇത് സംബന്ധിച്ച് കമ്പനി എക്സിൽ വിശദാംശങ്ങൾ പങ്കുവച്ചിട്ടുണ്ട്.

‘Coming Soon’ ടാ​ഗോട് കൂടിയാണ് കമ്പനി പോസ്റ്റ് പങ്കിട്ടത്. വരാനിരിക്കുന്ന ഹാൻഡ്‌സെറ്റിന്റെ പൊള്ളയായ ബാക്ക് പാനൽ മാത്രമാണ് ചിത്രത്തിൽ കാണിക്കുന്നത്.

വുഡൻ ടെക്സ്ചർ ചെയ്ത പിൻ പാനലും ക്യാമറ യൂണിറ്റ് പ്ലെയ്‌സ്‌മെൻ്റുകളും ചിത്രത്തിലുണ്ട്. നോർഡിക് വുഡ് വേരിയൻ്റാണ് ചിത്രത്തിൽ നൽകിയിരിക്കുന്നത്.

 

മോട്ടറോള എഡ്ജ് 50 അൾട്രാ പതിപ്പിൽ സ്‌നാപ്ഡ്രാഗൺ 8s Gen 3 SoC, വയർഡ്, വയർലെസ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,500mAh ബാറ്ററി എന്നിവ ഉൾപ്പെടുന്നു.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹലോ യുഐ പ്രവർത്തിപ്പിക്കുന്നു. 6.7 ഇഞ്ച് 144Hz ഫുൾ-HD+ pOLED സ്‌ക്രീനാണ് ഇതിന്റെ സവിശേഷത. ട്രിപ്പിൾ റിയർ ക്യാമറയും ഇതിൽ സജ്ജമാക്കിയിട്ടുണ്ട്.

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) പിന്തുണയുള്ള 50-മെഗാപിക്സൽ പ്രൈമറി റിയർ സെൻസർ, അൾട്രാ-വൈഡ് ആംഗിൾ ലെൻസുള്ള മറ്റൊരു 50-മെഗാപിക്സൽ സെൻസർ, 3x ഒപ്റ്റിക്കൽ സൂം ഉള്ള 64-മെഗാപിക്സൽ ടെലിഫോട്ടോ ഷൂട്ടർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മുൻ ക്യാമറയിൽ 50 മെഗാപിക്സൽ സെൻസറും പുതിയ മോഡലിലുണ്ട്.

125W വയർഡും 50W വയർലെസ് ഫാസ്റ്റ് ചാർജിംഗും പിന്തുണയ്‌ക്കുന്ന 4,500mAh ബാറ്ററിയാണ് ഉപകരണത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ഡ്യുവൽ 5G, 4G, Wi-Fi, GPS, GLONASS, Galileo, Beidou, NavIC, NFC, Bluetooth 5.4, USB Type-C പോർട്ട് തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകൾ ഇത് വാഗ്ദാനം ചെയ്യുന്നു.

 

Read Also:സമരം ഇനിയും നീണ്ടുപോയാല്‍ പല ഹോട്ടലുകളും അടച്ചിടേണ്ടിവരും; അധികാരികൾക്ക് അനങ്ങാപ്പാറ നയം

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക് കൊല്ലം: ദേശീയപാത നിർമ്മാണത്തിനിടെ സ്ലാബ് ഇളകി വീണ് അപകടം....

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

പാകിസ്താനിൽ രാമായണം നാടകമായി

പാകിസ്താനിൽ രാമായണം നാടകമായി കറാച്ചി: പാകിസ്താനിലെ കറാച്ചി ആർട്‌സ് കൗൺസിലിന്റെ പരിപാടിയിൽ അരങ്ങേറിയത്...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

Related Articles

Popular Categories

spot_imgspot_img