കോഴിക്കോട്: വയനാട് ദുരിതാശ്വാസ ഫണ്ടിന്റെ പേരിൽ അനധികൃത പിരിവ് നടത്തിയ കോൺഗ്രസ് പ്രവർത്തകനെ പാർട്ടിയിൽ നിന്ന് സസ്‌പെൻ്റ് ചെയ്തു. A Congress worker was suspended from the party for making illegal collections in the name of Wayanad Relief Fund
ചേളന്നൂർ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകനായ പി.എം അനസിനെതിരെയാണ് നടപടി.
ജില്ലാ കോൺഗ്രസ് കമ്മിറ്റി നിയോഗിച്ച രണ്ടംഗ കമ്മീഷൻ ചേളന്നൂർ മണ്ഡലത്തിൽ അനധികൃത പിരിവ് നടന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ നടപടിയെടുത്തത്.