മുംബൈ: മഹാരാഷ്ട്രയിലെ സ്കൂളിൽ ആർത്തവ പരിശോധന നടത്തിയതായി പരാതി. താനെയിലെ ഷാപൂരിലെ ആർഎസ് ധമാനി സ്കൂളിലാണ് സംഭവം നടന്നത്. സംഭവത്തിൽ പ്രിൻസിപ്പലിനെയും അറ്റൻഡറേയും മഹാരാഷ്ട് പൊലീസ് അറസ്റ്റ് ചെയ്തു.
ഇരവർക്കുമെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് നിലവിൽ കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ രക്ഷിതാക്കൾ വൻ പ്രതിഷേധം ഉയർത്തിയതോടെയാണ് പൊലീസ് നടപടി എടുത്തത്.
സംഭവത്തിൽ നാല് അധ്യാപകർക്കെതിരെയാണ് നിലവിൽ പൊലീസ് കേസെടുത്തത്. അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്.
ശുചിമുറിയിൽ രക്തക്കറ കണ്ടെന്ന പരാതിയെ തുടർന്നായിരുന്നു വിദ്യാർത്ഥികളെ പ്രിൻസിപ്പൽ അടങ്ങുന്ന സംഘം ആർത്തവ പരിശോധനക്ക് വിധേയരാക്കിയത്. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികളെ മുഴുവൻ ഇവർ ഇത്തരത്തിൽ പരിശോധനക്ക് വിധേയരാക്കിയിരുന്നു.
സ്കൂളിലെ മറ്റു ജീവനക്കാർ ചൊവ്വാഴ്ച ശുചിമുറിയിൽ രക്തക്കറ കണ്ടെത്തുകയും ഉടൻ തന്നെ അധ്യാപകരെയും പ്രിൻസിപ്പലിനെയും ഇക്കാര്യം അറിയിക്കുകയുമായിരുന്നു.
ആരാണ് ഉത്തരവാദികളെന്ന് കണ്ടെത്തുന്നതിനായായി പെൺകുട്ടികളെ കൺവെൻഷൻ ഹാളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പിന്നീട് അവിടെ ഒരു പ്രൊജക്ടർ ഉപയോഗിച്ച് ശുചിമുറിയിലെ രക്തക്കറയുടെ ചിത്രങ്ങൾ കാണിച്ചു.
തുടർന്ന് വിദ്യാർത്ഥിനികളോട് ആർക്കൊക്കെ ആർത്തവമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്താൻ ആവശ്യപ്പെടുകയായിരുന്നു.
കൈകൾ ഉയർത്തിയ പെൺകുട്ടികളുടെ വിരലടയാളം ഉൾപ്പെടെയുള്ള വിവരങ്ങൾ അധ്യാപകർ രേഖപ്പെടുത്തി.
ബാക്കിയുള്ള പെൺകുട്ടികളെ ശുചിമുറിയിലേക്ക് കൊണ്ടുപോയി, അവിടെവച്ച് വിവസ്ത്രരാക്കി പരിശോധനക്ക് വിധേയരാക്കിയെന്നാണ് ഉയരുന്ന ആക്ഷേപം.
സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി വിദ്യാർത്ഥിനികളുടെ മാതാപിതാക്കൾ രംഗത്തെത്തുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു സംഭവത്തിൽ പൊലീസ് കേസ് എടുത്തത്.
ബാല്യം കഴിയും മുൻപേ ‘സ്ത്രീ’ യാകുന്ന കുട്ടികൾ; 10 വയസ്സുപോലും തികയാത്ത പെൺകുട്ടികളിൽ ആർത്തവം സാധാരണമാകുന്നു; ഈ ശാരീരികമാറ്റം ഗൗരവമേറിയതെന്ന് ICMR: കാരണങ്ങൾ ഇതൊക്കെ:
പെൺകുട്ടികൾ ഋതുമതിയാകുന്നത് അവരുടെജീവിതത്തിലെ പ്രധാന സംഭവങ്ങളിൽ ഒന്നാണ്. താനൊരു വലിയ സ്ത്രീയായി മാറിക്കഴിഞ്ഞു എന്ന് അവർക്കുതന്നെ തോന്നിത്തുടങ്ങുന്ന സമയം.
ബാല്യവും കൗമാരവും കഴിയുന്നതോടെയാണ് പണ്ടൊക്കെ ഇത് സംഭവിച്ചിരുന്നതെങ്കിൽ ഇന്ന് കഥമാറി. പെണ്കുട്ടികളിലെ ആർത്തവാരംഭത്തിന്റെ സംയംകുറഞ്ഞു കുറഞ്ഞു ഇന്ന് പത്തു വയസ്സിനുള്ളിൽ പോലുംകുട്ടികൾ ഋതുമതികളാകുന്നു. ഇത് ഇന്ന് സർവ്വ സാധാരണമായിരിക്കുകയാണ്.
ഈ പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ടാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR ) വിഷയം പഠിക്കാൻ തീരുമാനിച്ചത്. ഈ വർഷം അവസാനത്തോടെ ഐസിഎംആറിന്റെ കീഴിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ റീപ്രൊഡക്ടീവ് ആൻഡ് ചൈൽഡ് ഹെൽത്ത് സർവേ നടപടികൾ തുടങ്ങാനാണ് തീരുമാനം.
ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങളും മതിയായ വ്യായാമം ഇല്ലാത്തതുമടക്കം കാരണങ്ങളാണ് പെൺകുട്ടികളിൽ ആർത്തവാരംഭം നേരത്തെയാക്കുന്നത്. ചിന്തകളും ആശയങ്ങളും മനസുമൊക്കെ പാകപ്പെടും മുമ്പ് ശരീരം പ്രായപൂർത്തിയാകുന്നത് കുട്ടികൾക്ക് ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകളുണ്ടാക്കും.
ഇതിന് ആരോഗ്യവിദഗ്ദരുടെ ഇടപെടലിനപ്പുറം വീട്ടകങ്ങളിലും സ്കൂളുകളിലും ചെയ്യാൻ കഴിയുന്ന ചിലതുണ്ട്. കുട്ടികൾക്ക് ആരോഗ്യപരമായ ഡയറ്റും വ്യായാമവും അത്യാവശ്യമാണ്. കൃത്യമായ അളവിലാണ് പോഷകങ്ങൾ കുട്ടികളുടെ ശരീരത്തിലെത്തുന്നതെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം. അമിത ഭാരമടക്കമുളള ശാരീരികാവസ്ഥ കുട്ടികളിൽ ആർത്തവാരംഭം നേരത്തെയാക്കുന്നു.
English Summary:
A complaint has been filed regarding a menstruation check conducted at a school in Maharashtra. The incident took place at R.S. Dhamani School in Shahpur, Thane. Following the complaint, the Maharashtra Police have arrested the school principal and an attendant in connection with the case.