ദമ്മാം: എയര്‍ ഇന്ത്യ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച മലയാളി യുവാവിനെതിരെ കേസെടുത്തു. കാസര്‍കോട് ബോവിക്കാനം സ്വദേശി ടി സുധീഷ് (36) ആണ് ഇത്തരം ഒരു സാഹസം കാട്ടിയത്.A case has been registered against a Malayali youth who tried to open the door of an Air India fligh
സംഭവത്തിൽ എയര്‍പോര്‍ട്ട് പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. ദമ്മാമില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു സംഭവം ഉണ്ടായത്.
ആകാശത്ത് വെച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ പിന്നിലെ എക്സിറ്റ് വാതില്‍ തുറക്കാന്‍ ശ്രമിച്ച് വിമാനത്തിന്‍റെ സുരക്ഷയെ അപകടത്തിലാക്കിയെന്നാണ് യുവാവിനെതിരെയുള്ള പരാതി.
തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്ത ശേഷം യുവാവിനെ സ്റ്റേഷനില്‍ ഹാജരാക്കി. വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്.