നിയമസഭയിലേക്ക് ഒരു ഉപതെരഞ്ഞെടുപ്പ് ഉറപ്പായി; അത്പാലക്കാട് വേണോ മട്ടന്നൂർ വേണോ എന്ന് വടകരക്കാർ തീരുമാനിക്കും

തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാത്ത് നിയമസഭയിലേക്ക് ഒരു ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. അത് പാലക്കാട് ആണോ മട്ടന്നൂർ ആണോ എന്ന് വടകരക്കാർ തീരുമാനിക്കും എന്നുമാത്രം . രണ്ട് എംഎൽഎമാ‍ർ തമ്മിലുളള പോരാട്ടമാണ് വടകരയെ കാത്തിരിക്കുന്നത്.
എല്ലാ കാലത്തും ഇടതുപക്ഷത്തിന്റെ അടിയുറച്ച കോട്ടയായ മട്ടന്നൂരിൽ കെ കെ ശൈലജയ്ക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷം 60,963 വോട്ടുകളുടേതാണ്. ഇത്തവണ വടകര ലോക്സഭാ മണ്ഡലത്തിൽ ശൈലജ വിജയിച്ചാൽ മട്ടന്നൂരിൽ ഉപതെരഞ്ഞെടുപ്പുണ്ടാകും. അങ്ങനെ വന്നാൽ പാർട്ടിക്ക് ഒട്ടും ആശങ്ക വേണ്ടാത്ത മണ്ഡലമാണ് മട്ടന്നൂർ എന്ന ആത്മവിശ്വാസത്തിലാണ് സിപിഎം.

മൂന്നു തവണ തുടർച്ചയായി ജയിപ്പിച്ച പാലക്കാട് നിയമസഭാ മണ്ഡലത്തിൽനിന്ന് ഷാഫി പറമ്പിൽ വടകര ലോക്സഭാ മണ്ഡലത്തിലേക്ക് മാറിയാണ് പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷാഫിയുടെ വിജയം 3859 വോട്ടുകൾക്കായിരുന്നു. ഷാഫി വിജയിക്കുകയും പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരികയും ചെയ്താൽ മണ്ഡലം നിലനിർത്താനാകുമെന്ന് കോൺഗ്രസിന് ഉറപ്പു പറയാനാവാത്ത അവസ്ഥയാണെന്ന് തെളിയിക്കുന്നതാണ് കണക്കുകൾ.

2016 ലെ ഷാഫിയുടെ 17483 വോട്ടുകളുടെ ഭൂരിപക്ഷം ആണ് കഴിഞ്ഞ തവണ ഇ ശ്രീധരനോടുളള മത്സരത്തിൽ കുത്തനെ ഇടിഞ്ഞത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നാൽ അത് യുഡിഎഫിന് അഗ്നിപരീക്ഷയാകും.

ചു​വ​രെ​ഴു​തി​യും പോ​സ്റ്റ​റൊ​ട്ടി​ച്ചും പ്ര​ചാ​ര​ണ​ത്തി​ൽ മു​ന്നേ​റി​യ സ്ഥാ​നാ​ർ​ഥി​യെ ഇ​രു​ട്ടി നേ​രം വെ​ളു​ക്കു​മ്പോ​ഴേ​ക്കും മാ​റ്റി​യ അ​മ്പ​ര​പ്പി​ൽ വ​ട​ക​ര​യി​​ലെ യു.​ഡി.​എ​ഫ്. സ​ഹോ​ദ​രി കൂ​ടി​യാ​യ കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ ബി.​ജെ.​പി​യി​ലേ​ക്ക് പോ​യ​തോ​ടെ രാ​ഷ്ട്രീ​യ പ്ര​തി​രോ​ധം കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ് സി​റ്റി​ങ് എം.​പി കെ. ​മു​ര​ളീ​ധ​ര​നെ പാ​ർ​ട്ടി വ​ട​ക​ര​യി​ൽ നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് മാ​റ്റി​യ​ത്. സി​റ്റി​ങ് എം.​പി​മാ​ർ അ​ത​ത് മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​​മെ​ന്ന നി​ർ​​ദേ​ശം വ​ന്ന​തോ​ടെ മു​ര​ളി മ​ണ്ഡ​ല​ത്തി​ൽ ​തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്കം തു​ട​ങ്ങി​യി​രു​ന്നു. അ​തി​നും എ​ത്ര​യോ ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് എ​ൽ.​ഡി.​എ​ഫ് കെ.​കെ. ശൈ​ല​ജ എം.​എ​ൽ.​എ​യെ രം​ഗ​ത്തി​റ​ക്കി​യ​ത്. നി​ല​വി​ൽ മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം മു​ര​ളി​ക്കാ​യി ചു​മ​ര​ഴെു​ത്ത്, പോ​സ്റ്റ​ർ, ഫ്ല​ക്സ് ബോ​ർ​ഡ് എ​ന്നീ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു.

രാ​ഷ്ട്രീ​യ​ത്തി​ന​പ്പു​റം പ്ര​തി​ച്ഛാ​യ​യു​ള്ള ശൈ​ല​ജ​യെ നേ​രി​ടാ​നാ​വു​ന്ന ക​രു​ത്ത​നാ​യ സ്ഥാ​നാ​ർ​ഥി​യാ​ണ് മു​ര​ളി എ​ന്ന​താ​യി​രു​ന്നു യു.​ഡി.​എ​ഫി​ന്റെ ആ​ത്മ​ബ​ലം. സി​റ്റി​ങ് എം.​പി എ​ന്ന​തി​നാ​ൽ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ മു​ര​ളി സു​പ​രി​ചി​ത​നു​മാ​ണ്. എ​പ്പോ​ഴും ന്യൂ​ന​പ​ക്ഷ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യും വ​ർ​ഗീ​യ​ത​യെ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ മു​ര​ളി​ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​വ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു മു​സ്‍ലിം ലീ​ഗും. അ​പ്ര​തീ​ക്ഷി​ത​മാ​യി മു​ര​ളി​യെ പി​ൻ​വ​ലി​ച്ച​തോ​ടെ യു.​ഡി.​എ​ഫ് അ​ങ്ക​ലാ​പ്പി​ലാ​ണ്. എ​ന്നാ​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യ ഷാ​ഫി പ​റ​മ്പി​ൽ എം.​എ​ൽ.​എ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള​യാ​ളാ​ണ് എ​ന്ന​ത് യു.​ഡി.​എ​ഫി​ന് മു​ത​ൽ​ക്കൂ​ട്ടാ​ണ്. അ​തേ​സ​മ​യം ഷാ​ഫി വ​ട​ക​ര​യി​ൽ പു​തു​മു​ഖ​മാ​ണ് എ​ന്ന​തി​നാ​ൽ വോ​ട്ട​ർ​മാ​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തേ​ണ്ട പ്ര​വ​ർ​ത്ത​നം കൂ​ടി യു.​ഡി.​എ​ഫ് ന​ട​ത്തേ​ണ്ടി​വ​രും. ശൈ​ല​ജ​യാ​ണെ​ങ്കി​ൽ ആ​ദ്യ​ഘ​ട്ട പ​ര്യ​ട​നം ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​മു​ണ്ട്.

വ​ട​ക​ര​യി​ലേ​ക്ക് ഷാ​ഫി വ​രു​മെ​ന്ന വാ​ർ​ത്ത​യോ​ട് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. മാ​ത്ര​മ​ല്ല വ​ട​ക​ര​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​തി​നെ​തി​രെ ഷാ​ഫി ത​ന്നെ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ അ​തൃ​പ്തി അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ക്ലീ​ൻ ഇ​മേ​ജു​ള്ള യു​വ സ്ഥാ​നാ​ർ​ഥി വ​ര​ട്ടെ​യെ​ന്ന നി​ല​പാ​ടാ​ണ് പാ​ർ​ട്ടി കൈ​ക്കൊ​ണ്ട​ത്. എം.​പി -എം.​എ​ൽ.​എ പോ​രാ​ട്ടം എ​ന്ന​തി​ൽ നി​ന്ന് എം.​എ​ൽ.​എ​മാ​ർ ത​മ്മി​ലു​ള്ള പോ​രി​നാ​ണ് അ​പ്ര​തീ​ക്ഷി​ത ട്വി​സ്റ്റോ​ടെ ക​ള​മൊ​രു​ങ്ങി​യ​ത്.

spot_imgspot_img
spot_imgspot_img

Latest news

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

Other news

ശ്രീശാന്തിന്റെ മകളുടെ ചോദ്യം ഹൃദയം തകർത്തു

ശ്രീശാന്തിന്റെ മകളുടെ ചോദ്യം ഹൃദയം തകർത്തു മുംബൈ: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്...

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ !

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ ! ഒന്നാം ലോകയുദ്ധകാലത്ത് ജർമനി മുക്കിയ...

ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ

ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ മേയ് അവസാനം മുതൽ ഗാസയിൽ ഭക്ഷണം തേടി...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍ അബുദാബി: കണ്ണൂര്‍ തളാപ്പ് സ്വദേശിനിയായ ഡോക്ടർ അബുദാബിയില്‍...

ഈ ഓറഞ്ച് പൂച്ച ആളത്ര ശരിയല്ല…!

ഈ ഓറഞ്ച് പൂച്ച ആളത്ര ശരിയല്ല ഒരു ഓറഞ്ച് എഐ പൂച്ചയാണ് ഇപ്പോള്‍...

Related Articles

Popular Categories

spot_imgspot_img