ബസ്സിൽ കയറി കണ്ടക്ടറെ മർദിച്ചത് ഗുണ്ടാസംഘം
കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിൽ വിദ്യാർഥിനിക്ക് പാസ് നൽകിയില്ലെന്ന പേരിൽ ബസ്സിൽ കയറി കണ്ടക്ടറെ മർദിച്ചത് സ്വർണ്ണക്കടത്ത് ഗുണ്ടാസംഘമെന്ന് സൂചന. സ്വർണക്കടത്ത് കേസിലെ പ്രതി സവാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബസ്സിൽ കയറി ആക്രമണം നടത്തിയതെന്നാണ് പുറത്തു വരുന്ന വിവരം. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് സൂചന. നാദാപുരം സ്വദേശി വിശ്വജിത്തിന്റെ ഭാര്യക്ക് സ്റ്റുഡന്‍റ് പാസ് നൽകിയില്ലെന്ന പേരിലായിരുന്നു അക്രമം.
ബസിൽ കയറി അക്രമം നടത്തിയത് അഞ്ചംഗ സംഘമാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പിന്നിലെ വാഹനത്തിൽ ആറു പേർ അനുഗമിച്ചിരുന്നതായി പൊലീസ് പറയുന്നു.വിശ്വജിത്ത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണ്..
ഇരിങ്ങണ്ണൂര്‍ സ്വദേശി വിഷ്ണുവിനാണ് ബസിൽ വെച്ച് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ഥിനിക്ക് പാസ് നല്‍കിയില്ലെന്ന് ആരോപിച്ച് വിശ്വജിത്തും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദനത്തില്‍ പ്രതിഷേധിച്ച് തലശ്ശേരി- തൊട്ടില്‍പ്പാലം റൂട്ടില്‍ സ്വകാര്യ ബസുകള്‍ ഇന്നലെ പണിമുടക്കിയിരുന്നു. വിഷ്ണുവിന്റെ പരാതിയില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം നടക്കുന്നത്. രാവിലെ ഉണ്ടായ തര്‍ക്കങ്ങളാണ് വൈകീട്ട് മര്‍ദനത്തിലേക്ക് എത്തുന്നത്.
ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദനം
കണ്ണൂർ: തലശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ വെച്ച് കണ്ടക്ടറെ ക്രൂരമായി മർദിച്ചു. ഇരിങ്ങണ്ണൂർ സ്വദേശി വിഷ്ണുവിനാണ് മർദനമേറ്റത്. യാത്രാപാസിനെ ചൊല്ലിയുള്ള തകർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്. വിഷ്ണുവിലെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇയാൾ അടിയേറ്റ് ബസിൽ വീഴുന്നതും വേദനകൊണ്ട് ബസിൽ കിടന്ന് നിലവിളിക്കുന്നതും ചോരയൊഴുകുന്നതുമെല്ലാം പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.
യാത്രാപാസിന്റെ പേരിൽ വിദ്യാർഥിനിയെ ബസിൽ നിന്നും ഇറക്കിവിട്ടെന്ന ആരോപിച്ചായിരുന്നു തർക്കം. വിദ്യാർഥിനിയുടെ ഭർത്താവും അയാളുടേ സുഹൃത്തുക്കളും ചേർന്ന് വിഷ്ണുവിനെ മർദിക്കുകയായിരുന്നു. മർദനമേറ്റ കണ്ടക്ടർ വിഷ്ണുവിന്റെ പരാതിയിൽ അക്രമികൾക്കെതിരെ ചൊക്ലി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത കണ്ടക്ടറെ ഇടിച്ചു കൊലപ്പെടുത്തി യാത്രക്കാരൻ
ബസ്സിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത കണ്ടക്ട്ടറെ ഇടിച്ചു കൊലപ്പെടുത്തി യാത്രക്കാരൻ.
ചെന്നൈയിലെ എംടിസി ബസ് കണ്ടക്ടർ ജഗൻ കുമാർ(52) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. യാത്രക്കാരനായ വെല്ലൂർ സ്വദേശി ഗോവിന്ദനാണു കണ്ടക്ട്ടറെ കൊലപ്പെടുത്തിയത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. യാത്രക്കാരുമായി വൈകിട്ട് ഏഴരയോടെ കോയമ്പേട്ടിലേക്ക് യാത്ര ആരംഭിച്ച ബസിൽ അണ്ണാനഗർ ആർച്ചിൽ നിന്നാണ് ഗോവിന്ദൻ കയറിയത്. ടിക്കറ്റ് എടുക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയാറായില്ല.ടിക്കറ്റ് എടുക്കാത്തതിന് ക്ഷുഭിതനായ കണ്ടക്ടർ ഇയാളെ ടിക്കറ്റ് മെഷിൻ വച്ച് അടിക്കുകയായിരുന്നു. ഉടൻ ഗോവിന്ദൻ ജഗനെ തിരിച്ചടിച്ചു. അടിപിടിക്കിടെ ഇരുവർക്കും സാരമായി പരുക്കേറ്റു. തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജഗനെ രക്ഷിക്കാനായില്ല.
ഗോവിന്ദനെതിരെ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. സംഭവത്തെ തുടർന്ന് നഗരത്തിൽ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി. ഗോവിന്ദൻ ചികിത്സയിലാണ്. രാത്രി സർവീസുകളിൽ ജീവനക്കാരുടെ സുരക്ഷയ്ക്കായി പൊലീസിനെ നിയമിക്കണമെന്നാണ് ബസ് ജീവനക്കാർ ആവശ്യപ്പെടുന്നത്
English Summary :
A bus conductor was allegedly assaulted in Peringathur, Kannur, after refusing to issue a student pass. Reports suggest the attackers were members of a gold smuggling gang. Police have intensified the investigation.