ലാൻഡിംഗിനിടെ വിമാനത്തിന്റെ എൻജിനിൽ പക്ഷി ഇടിച്ചു
ഹൈദരാബാദ്: ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ എൻജിനിൽ പക്ഷി ഇടിച്ചു. ഇന്ന് രാവിലെ ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം നടന്നത്.
162 യാത്രക്കാർ ഉണ്ടായിരുന്ന ഇൻഡിഗോ വിമാനത്തിന്റെ എൻജിനിൽ ആണ് പക്ഷി ഇടിച്ചത്. ജയ്പൂരിൽ നിന്നുള്ള ഇൻഡിഗോയുടെ 6 ഇ 816 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.
പക്ഷിയിടിച്ചതിനെ തുടർന്നുണ്ടായ തകരാറ് ഉടനടി തിരിച്ചറിഞ്ഞ പൈലറ്റ് വിമാനം നിയന്ത്രിച്ച് കൃത്യമായി ലാൻഡ് ചെയ്യുകയായിരുന്നു. പൈലറ്റിന്റെ മനസാന്നിധ്യം മൂലമാണ് വൻ ദുരന്തം ഒഴിവായത്.
അപകടത്തെ തുടർന്ന് വലിയ ശബ്ദം ക്യാബിനുള്ളിൽ കേട്ടുവെന്നും പിന്നാലെ വിമാനം വിറയ്ക്കാൻ ആരംഭിച്ചുവെന്നുമാണ് യാത്രക്കാർ പ്രതികരിച്ചത്. അതേസമയം സംഭവത്തിൽ യാത്രക്കാർക്കോ വിമാന കമ്പനി ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല.
സംഭവത്തിന് പിന്നാലെ എയർപോർട്ട് അധികൃതർ റൺവേയിൽ പരിശോധന നടത്തിയിരുന്നു. സാങ്കേതികമായ അറ്റകുറ്റ പണികൾക്കായി വിമാനം ഹാംഗറിലേക്ക് മാറ്റിയിരിക്കുകയാണ്.
അൾട്രാ സോണിക് ഉപകരണങ്ങൾ, ലേസർ ലൈറ്റുകൾ, സൈറണുകൾ അടക്കമുള്ളവ ഉപയോഗിച്ച് പക്ഷികളെ നിയന്ത്രിക്കാനുള്ള പ്രത്യേക വിഭാഗം സജീവമായി പ്രവർത്തിക്കുന്നുവെങ്കിലും ഇത്തരം സംഭവങ്ങൾ നടക്കുന്നുവെന്നാണ് വിമാനത്താവള അധികൃതർ നൽകുന്ന വിശദീകരണം.
വിമാനത്തിന് അടിയന്തര ലാൻഡിങ്
മുംബൈ: പറന്നുയരുന്നതിനിടെ ചക്രം റൺവേയിൽ വീണതിനെ തുടർന്ന് വിമാനം അടിയന്തരമായി ലാൻഡിങ് നടത്തി. മുംബൈ വിനോദ് വിമാനത്താവളത്തിലാണ് സംഭവം.
ഗുജറാത്തിലെ കാണ്ട്‌ലയിൽ നിന്നും മുംബൈയിലേക്കുള്ള സ്പേസ് ജെറ്റ് വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്.
ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. കണ്ടലയിൽ നിന്നും പുറപ്പെട്ട ഉടനെ തന്നെ വിമാനത്തിന്റെ ചക്രം ഊരി പോവുകയായിരുന്നു. വിമാനത്തിന്റെ സ്റ്റാർട്ടിംഗ് പോയിന്റിന്റെ റൺവേയിൽ ആണ് ചക്രം കണ്ടെത്തിയത്.
സംഭവത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ല എന്നാണ് വിമാന കമ്പനി നൽകുന്ന വിവരം. 75 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.
വിമാനത്തിനുള്ളിൽ പുകവലി
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ നിന്നും പുകവലിച്ച യാത്രക്കാരന്‍ പിടിയില്‍. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയാണ് പിടിയിലായത്.ശുചിമുറിക്കുള്ളില്‍ വെച്ചാണ് ഇയാൾ പുക വലിച്ചത്.
സുരക്ഷാ സേന പിടികൂടിയ ഇയാളെ വലിയതുറ പൊലീസിന് കൈമാറി. ബുധനാഴ്ച്ച വൈകീട്ട് 7.30ന് ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സംഭവം.
വിമാനത്തില്‍ പുകവലിച്ചതിന് പിന്നാലെ അലാറം അടിച്ചതോടെ ഇയാള്‍ ശുചിമുറിക്കകത്ത് വച്ച് പുകവലിച്ച വിവരം പുറത്തറിയുകയായിരുന്നു.
പിന്നാലെ ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് സുരക്ഷാസേന ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
Summary: A bird hit the engine of an aircraft while landing at Shamshabad International Airport this morning. The incident occurred during the landing process, but no major damage was reported.









