ന്യൂ ഡൽഹിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ ഒരു കുഞ്ഞൻ ഇലക്ട്രിക് കാറാണ് താരം. ഈവ എന്ന പേരിൽ വേവ് മൊബിലിറ്റി എന്ന കമ്പനിയാണ് കുഞ്ഞൻ ഇലക്ട്രിക് കാറിനെ എക്‌സ്‌പോയിൽ എത്തിച്ചിരിക്കുന്നത്. A baby electric car is the star at the Bharat Mobility Expo
വ്യാവസായികാടിസ്ഥാനത്തിൽ രാജ്യത്ത് ഇറങ്ങുന്ന ആദ്യ സോളാർ കാറെന്ന പ്രത്യേകതയും കാറിനുണ്ട്. രണ്ടുപേർക്ക് ഒപ്പം ചെറിയ കുട്ടിയ്ക്കും സഞ്ചരിക്കാം. തിരക്കേറിയ നഗരങ്ങളിൽ ചെറിയ സ്ഥലത്ത് പാർക്ക് ചെയ്യാം എന്നുതും കുറഞ്ഞ ടേണിങ്ങ് റേഡിയസും പ്രത്യേകതകളാണ്.
3.5 ലക്ഷം രൂപ വിലയുള്ള കാർ ബാറ്ററി തീർന്നാൽ ഏതാനും ദൂരം കൂടി സോളാർ ഉപയോഗിച്ച് ഓടും. 250 കിലോമീറ്റർ റേഞ്ചുള്ള ഇവ അഞ്ചുമണിക്കൂർ കൊണ്ട് ചാർജ് ചെയ്യാം.