90-വര്‍ഷത്തെ റിസര്‍വ് ബാങ്കിന്റെ ചരിത്രം വെബ് സീരീസാക്കാനൊരുങ്ങി സ്റ്റാര്‍ ഇന്ത്യ. ആര്‍.ബി.ഐയുടെ പ്രവര്‍ത്തനങ്ങളെകുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും പിന്നിട്ട നാള്‍വഴികള്‍ അടയാളപ്പെടുത്താനുമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. A 90-year history of the Reserve Bank has been released as a web series
1935-ല്‍ സ്ഥാപിതമായ റിസേർവ് ബാങ്ക് 2024 ഏപ്രിലിൽ 90 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വെബ് സീരിസ് ഇറക്കാൻ പദ്ധതിയിടുന്നത്. 6.5 കോടി രൂപ മുതല്‍ മുടക്കിലാണ് വെബ് സീരീസ് ഒരുക്കുന്നത്.
പരമാവധി 30 മിനിട്ടു ദൈര്‍ഘ്യം വരുന്ന അഞ്ച് എപ്പിസോഡുകളായാകും വൈബ് സീരിസ് പുറത്തിറങ്ങുക. ദേശിയ ടെലിവിഷന്‍ ചാനലുകളിലും ഒടിടി പ്ലാറ്റ് ഫോമുകളിലും ചിത്രം പ്രദര്‍ശിപ്പിക്കും. വെബ് സീരിസ് നിര്‍മ്മാണത്തിനും വിതരണത്തിനുമായി ആര്‍.ബി.ഐ ജൂലായില്‍ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു.
സ്റ്റാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, വയാകോം 18, സീ എന്റര്‍ടൈന്‍മെന്റ് നെറ്റ് വര്‍ക്ക് ലിമിറ്റഡ്, ഡിസ്‌കവറി കമ്മ്യൂണിക്കേഷന്‍സ് ഇന്ത്യ എന്നിവര്‍ വെബ് സീരിസ് നിര്‍മ്മാണം ഏറ്റെടുക്കുന്നതിനുള്ളടെന്ററിനായി മത്സരിച്ചിരുന്നുവെങ്കിലും അവസാന റൗണ്ടില്‍ ഡിസ്‌കവറി കണ്യൂണിക്കേഷനും സീ എന്റര്‍ടൈന്‍മെന്റും അടക്കമുള്ളവയെ മറികടന്നു സ്റ്റാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വിജയിച്ചു.