പ്രളയത്തെ തുടർന്ന് ഗതിമാറി ഒഴുകിയ അരുവിയ്ക്ക് സമീപത്തു നിന്നും 70 വർഷത്തിലധികം പഴക്കമുള്ള പെപ്സി – കോള കണ്ടെത്തി. ഗവേഷകനായ ഓൾ രാഷിദ് അൽ കെത്ബിയാണ് കോള കണ്ടെത്തിയത്. കടുത്ത കാലാവസ്ഥയിലും കോളയുടെ ബോട്ടിലിലെ സീൽ പൊട്ടിയിരുന്നില്ല. പുറത്തെ അറബിയിലുള്ള എഴുത്തും മായാതെ നിന്നു. 1962 കാലഘട്ടതിൽ നിർമിച്ചതാണ് കോളയെന്ന് കരുതുന്നു.