ന്യൂയോർക്ക്: ജനനേന്ദ്രിയം അസ്ഥിയായി രൂപം മാറുന്ന അസാധാരണ രോഗം അറുപത്തിമൂന്നൂകാരനിൽ സ്ഥിരികരിച്ചു.A 63-year-old man has been diagnosed with a rare disease that turns his genitals into bones
ന്യൂയോർക്ക് സിറ്റി ഹോസ്പിറ്റലിൽ കാൽമുട്ടിന് അസ്വസ്ഥത അനുഭവപ്പെട്ടതിന് ചികിത്സതേടിയ ആളിലാണ് അത്യപൂർവ രോഗം കണ്ടെത്തിയത്.
‘പെനൈൽ ഓസിഫിക്കേഷൻ’ (Penile Ossification) എന്ന അത്യപൂർവ രോഗമാണ് ഇദ്ദേഹത്തിന് സ്ഥിരീകരിച്ചതെന്ന് ലാഡ്ബൈബിൾ റിപ്പോർട്ട് ചെയ്യന്നു. അതേസമയം, ജനനേന്ദ്രിയം അസ്ഥിയായി രൂപം മാറുന്ന അസാധാരണ രോഗം ബാധിച്ചയാളുടെ വ്യക്തിവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കാൽമുട്ടിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് അറുപത്തിമൂന്നൂകാരൻ ന്യുയോർക്ക് സിറ്റി ഹോസ്പിറ്റലിൽ ചികിത്സ തേടിയത്. 2019-ൽ നടപ്പാതയിൽ വീണതിനെ തുടർന്ന് ഇദ്ദേഹത്തിന് ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു.
വീഴ്ചയിൽ ബോധക്ഷയമോ തലയ്ക്ക് പരിക്കുകളോ ഒന്നും സംഭവിച്ചിരുന്നില്ല. എങ്കിലും ഭാവിയിൽ കാൽ മുട്ടുവേദനയ്ക്ക് കാരണമായേക്കാവുന്ന ഒടിവോ മറ്റ് പ്രശ്‌നങ്ങളോ ഒഴിവാക്കാനായി ഡോക്ടർമാർ ഇടുപ്പിൻറെ എക്സ് റേ എടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഈ എക്സറേ റിപ്പോർട്ട് പരിശോധിച്ചപ്പോഴാണ് ജനനേന്ദ്രിയം അസ്ഥിയായി മാറുന്ന രോഗാവസ്ഥ ശ്രദ്ധയിൽപെട്ടത്.
എക്സ്-റേ സ്കാനിൽ ജനനേന്ദ്രിയം മൃദുവായ ടിഷ്യൂകളിൽ ഗുരുതരമായ കാൽസിഫിക്കേഷൻ സംഭവിച്ചതായി ഡോക്ടർമാർ കണ്ടെത്തി. “എക്സ്ട്രാസ്കെലെറ്റൽ ബോൺ” (Extraskeletal Bone) എന്നാണ് ഈ പ്രതിഭാസം വൈദ്യശാസ്ത്ര മേഖലയിൽ അറിയപ്പെടുന്നത്.
കാൽസ്യം ലവണങ്ങൾ ജനനേന്ദ്രിയത്തിൽ ഒരു ഫലകത്തോട് സാമ്യമുള്ള രീതിയിൽ നിക്ഷേപിക്കപ്പെടുന്ന അസ്ഥയാണിത്. അത്തരം സന്ദർഭങ്ങൾ അത്യപൂർവ്വമാണ്. യൂറോളജി കേസ് റിപ്പോർട്ട് പ്രകാരം ഇത്തരത്തിലുള്ള വെറും 40 ൽ താഴെ കേസുകൾ മാത്രമാണ് ഇതുവരെ ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
പെനൈൽ ഓസിഫിക്കേഷൻ എന്നത് ജനനേന്ദ്രിയം പാത്തോഫിസിയോളജിക്ക് കാരണമായി മാറുന്ന ഒരു രോഗമാണ്. ഈ അവസ്ഥയിൽ അസ്ഥി പോലുള്ള ടിഷ്യു ജനനേന്ദ്രിയത്തിൽ രൂപപ്പെടുന്നു.
ട്രോമ, പ്രമേഹം, അവസാനഘട്ട വൃക്കസംബന്ധമായ രോഗം തുടങ്ങിയ തുടങ്ങിയ മറ്റ് പല രോഗങ്ങളുമായി ഈ രോഗാവസ്ഥ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സയൻസ് റിപ്പോർട്ടുകൾ പറയുന്നു. എ
ന്നാൽ രോഗ നിർണ്ണയത്തിന് ശേഷം ഇയാൾ ഡോക്ടർമാരുടെ നിർദ്ദേശത്തിന് വിരുദ്ധമായി ആശുപത്രിയിൽ നിന്നും നിർബന്ധ ഡിസ്ചാർജ്ജ് വാങ്ങിപ്പോയെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം ഈ രോഗത്തിന് കുത്തിവെയ്പ്പുകളും ശസ്ത്രക്രിയകളുമാണ് പരിഹാരമെന്ന് മെഡിക്കൽ ജേണലുകൾ റിപ്പോർട്ട് ചെയ്യുന്നു.