വിശാഖപട്ടണം: അന്വേഷണ ഉദ്യോഗസ്ഥർ ചമഞ്ഞ് റിട്ട. ഉദ്യോഗസ്ഥനിൽ നിന്ന് 85 ലക്ഷം രൂപ തട്ടി. സിബിഐ, കസ്റ്റംസ്, നാർക്കോട്ടിക്‌സ് ഉദ്യോഗസ്ഥർ ചമഞ്ഞായിരുന്നു തട്ടിപ്പ്. ജർമ്മനി ആസ്ഥാനമായുള്ള ഫാർമ കമ്പനിയുടെ മുൻ അസോസിയേറ്റ് ജനറൽ മാനേജരായിരുന്ന 57 കാരനാണ് തട്ടിപ്പിന് ഇരയായത്.A 57-year-old former associate general manager of a Germany-based pharma company was the victim of the scam
മകനെ വിദേശത്ത് പഠനത്തിനായി അയക്കാൻ സ്വരുക്കൂട്ടിയ പണമാണ് സംഘം തട്ടിയെടുത്തത്. വിരമിച്ചതിന്റെ ഭാഗമായുള്ള ആനുകൂല്യങ്ങൾ മെയ് 2ന് ലഭിച്ചു. മെയ് 17നായിരുന്നു മകന്റെ വിസ അപ്പോയിൻമെന്റ്. അതിനിടെ മെയ് 14ന് ഒരു സംഘം പൊലീസ് ചമഞ്ഞ് പണം തട്ടിയെന്നാണ് വിശാഖപട്ടണം സ്വദേശി നൽകിയ പരാതിയിൽ പറയുന്നത്.
സൈബർ ക്രൈം ഡിസിപിയാണെന്ന് പറഞ്ഞ് തനിക്ക് കോൾ വന്നതായും നിരവധി മയക്കുമരുന്ന്, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ തന്റെ പേരുണ്ടെന്നും ഈ കേസുകളിലെല്ലാം തന്റെ ആധാർ കാർഡ് ഉൾപ്പെട്ടിട്ടുണ്ടെന്നുമാണ് വിളിച്ചയാൾ പറഞ്ഞത്. 57കാരൻ പറഞ്ഞു.
ജയിലിലടക്കുമെന്ന് അവർ ഭീഷണിപ്പെടുത്തി. കുറച്ചുനേരം കഴിഞ്ഞ് തന്റെ അക്കൌണ്ടിലുള്ള 85 ലക്ഷം രൂപ അയയ്ക്കാൻ ആവശ്യപ്പെട്ടു. രേഖകൾ പരിശോധിച്ച് പ്രശ്‌നമൊന്നും കണ്ടില്ലെങ്കിൽ 15 മിനിട്ടിൽ തിരികെ നൽകാമെന്ന് പറഞ്ഞതായും 57കാരൻ പറഞ്ഞു.
സ്‌കൈപ്പിലൂടെയുള്ള ചോദ്യംചെയ്യൽ രണ്ട് ദിവസം നീണ്ടെന്നും ആ രണ്ട് ദിവസവും ആരോടും സംസാരിക്കാൻ തന്നെ അനുവദിച്ചില്ലെന്നും 57കാരൻ പൊലീസിനോട് പറഞ്ഞു. ദില്ലിയിലെ ഉത്തം നഗറിലെ റാണ ഗാർമെന്റ്‌സ് എന്ന എച്ച്ഡിഎഫ്‌സി അക്കൌണ്ടിലേക്കാണ് 57കാരന്റെ പണം എത്തിയത്. എന്നാൽ തട്ടിപ്പിൽ ബാങ്ക് ജീവനക്കാർക്ക് പങ്കുണ്ടെന്നും തന്റെ അക്കൗണ്ട് വിശദാംശങ്ങൾ എല്ലാം തട്ടിപ്പ് സംഘത്തിന് അറിയാമായിരുന്നുവെന്നും പരാതിക്കാരൻ പറഞ്ഞു