കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ വണ്ടിക്കുതിര നിയന്ത്രണം തെറ്റിയുണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസ്സുകാരി മരിച്ചു. അച്ഛന്റെ കയ്യിലിരുന്ന കുട്ടി അപകടത്തില്‍പ്പെടുകയായിരുന്നു.വടക്കുംഭാഗം സ്വദേശികളായ രമേശന്റെയും ജിജിയുടെയും മകൾ ക്ഷേത്രയാണ് മരിച്ചത്. ചമയവിളക്കിനോട് അനുബന്ധിച്ച് രഥം വലിക്കുന്നതിനിടെയായിരുന്നു അപകടം. വണ്ടിക്കുതിര വലിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയും ആളുകൾ ചിതറിയോടുകയും ചെയ്തു. അച്ഛനൊപ്പമായിരുന്ന ക്ഷേത്ര തിരക്കിൽപ്പെടുകയും കുട്ടിയുടെ മുകളിലൂടെ രഥം കയറിയിറങ്ങിപ്പോവുകയുമായിരുന്നു.
Read Also: വനിത പ്രാതിനിധ്യത്തിൽ എൻ.ഡി.എ മുന്നിൽ; ആറു മണ്ഡലങ്ങളിൽ ത്രികോണ മത്സരം; കേരളത്തിലെ മത്സരചിത്രം പൂർണം