യുവാവ് കിണറിൽ ചാടി മരിച്ചു

യുവാവ് കിണറിൽ ചാടി മരിച്ചു

എറണാകുളം: കടമറ്റം സെൻറ് ജോർജ് വലിയപള്ളിയുടെ കീഴിലുള്ള പോയോടം പള്ളിയുടെ പാതാള കിണറിൽ ചാടിയ യുവാവ് മരിച്ചു. നടുക്കര കാട്ടുകണ്ടത്തിൽ അലൻ ബെന്നി(29) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടുകൂടിയാണ് സംഭവം.

ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം. രാവിലെ പള്ളിയിൽ എത്തിയ യുവാവ് കിണറിന്റെ അടിഭാഗത്തുള്ള ചില്ലുകൂട് തകർത്ത് കിണറിലേക്ക് ചാടുകയായിരുന്നു എന്നാണ് വിവരം.

ഈ സമയം പള്ളിയിൽ ഉണ്ടായിരുന്നവർ യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ കിണറിലേക്ക് എടുത്തു ചാടി.

20 അടിയോളം താഴ്ചയുള്ള കിണറിൽ നിറയെ വെള്ളം ഉണ്ടായിരുന്നതിനാൽ അലൻ ആഴത്തിലേക്ക് മുങ്ങി പോവുകയായിരുന്നു. ഉടൻ തന്നെ പട്ടിമറ്റം ഫയർഫോഴ്‌സിനെ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് യുവാവിനെ പുറത്തെടുത്തത്.

ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സംശയുമുണ്ടെന്നും യുവാവിന്റെ ബാ​ഗിൽ മാനസിക പ്രശ്നങ്ങൾക്ക് കഴിക്കുന്ന ഗുളികകൾ ലഭിച്ചിട്ടുള്ളതായും പുത്തൻകുരിശ് പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

കടമറ്റത്ത് കത്തനാരുടെ വിശ്വാസവുമായി ബന്ധപ്പെട്ട ആചാരങ്ങൾക്ക് വിശ്വാസികൾ വഴിപാടുകൾ സമർപ്പിച്ചിരുന്ന പുരാതനമായ കിണറിലാണ് യുവാവ് ചാടിയത്. പുത്തൻകുരിശ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.

കൈകാലുകൾ സ്വയം വെട്ടിമാറ്റി വയോധിക ആത്മഹത്യ ചെയ്തു

കൽപറ്റ ∙ വയനാട് മാനന്തവാടിയിൽ വയോധികയെ സ്വയം വെട്ടി മരിച്ച നിലയിൽ കണ്ടെത്തി. പയ്യമ്പള്ളിയിൽ പൂവ്വത്തിങ്കൽ മേരി (67) ആണ് മരിച്ചത്.

ഭർത്താവ് ചാക്കോ ഇന്നു രാവിലെ ഏഴേമുക്കാലോടെ പള്ളിയിൽ നിന്ന് തിരികെ വന്നപ്പോൾ വീട്ടിന്റെ ഇരുവാതിലും പൂട്ടിയ നിലയിലായിരുന്നു.

ഏറെ നേരം വിളിച്ചിട്ടും പ്രതികരണം ഇല്ലാതിരുന്നതോടെ അയൽവാസികളെയും കൂട്ടി വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്ത് കയറി.

അപ്പോഴാണ് ഇടത് കൈകാലുകൾ സ്വയം വെട്ടിമുറിച്ച നിലയിൽ മേരി കിടക്കുന്നത് കണ്ടത്. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മേരിക്ക് ആരോഗ്യപ്രശ്നങ്ങളും മാനസിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നതായാണ് കുടുംബം പറയുന്നത്. മാനന്തവാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെ പതിവുപോലെ പള്ളിയിലേക്ക് പോയിരുന്ന ഭർത്താവ് ചാക്കോ ഏഴേമുക്കാലോടെ വീട്ടിലെത്തിയപ്പോൾ ഇരുവാതിലുകളും പൂട്ടിയ നിലയിൽ ആയിരുന്നു.

ഏറെ നേരം മേരിയെ വിളിച്ചിട്ടും പ്രതികരണമൊന്നും ഇല്ലാതിരുന്നതോടെ അയൽവാസികളുടെ സഹായം തേടി.

തുടർന്ന് വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ, ഇടത് കൈയും കാലും സ്വയം വെട്ടിമുറിച്ച് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലാണ് മേരിയെ കണ്ടെത്തിയത്.

ഉടൻ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.

Summary: A 29-year-old youth, Alan Benny from Nadukara Kattukandam, died after jumping into a well at Poyodam Church under St. George Valiyapally, Kadamattam. The incident happened around 11:30 AM today, leaving the local community in shock.

spot_imgspot_img
spot_imgspot_img

Latest news

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

ബസ് അപകടത്തിൽ അഞ്ചു മരണം

കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു...

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം ന്യൂഡൽഹി: യുഎസ് ഇന്ത്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ...

Other news

2025 -ലെ രണ്ടാമത്തെ ചന്ദ്രഗ്രഹണം

2025 -ലെ രണ്ടാമത്തെ ചന്ദ്രഗ്രഹണം തിരുവനന്തപുരം: 2025-ലെ രണ്ടാം ചന്ദ്രഗ്രഹണം സെപ്റ്റംബർ 7-ന്...

ഒരു ലക്ഷം രൂപയുടെ താലി മാല ഊരി വീണത് മാലിന്യത്തിൽ

ഒരു ലക്ഷം രൂപയുടെ താലി മാല ഊരി വീണത് മാലിന്യത്തിൽ ഭോപ്പാൽ: സ്വർണ്ണത്തിന്റെ...

ഫോണ്‍ ചെയ്യുന്നതിനിടെ തടവുകാരന്‍ പിടിയില്‍

ഫോണ്‍ ചെയ്യുന്നതിനിടെ തടവുകാരന്‍ പിടിയില്‍ കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും...

വരാന്തയിലെ ഗ്രില്ലിൽ കയറുന്നതിനിടെ ഷോക്കേറ്റു; കണ്ണൂരിൽ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

വരാന്തയിലെ ഗ്രില്ലിൽ കയറുന്നതിനിടെ ഷോക്കേറ്റു; കണ്ണൂരിൽ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം കണ്ണൂർ: അഞ്ചു വയസുകാരൻ...

സെഞ്ച്വറി അടിച്ച് വിരമിക്കാനൊരുങ്ങി പ്രിയൻ

സെഞ്ച്വറി അടിച്ച് വിരമിക്കാനൊരുങ്ങി പ്രിയൻ പ്രിയദർശൻ സംവിധാനം രംഗത്ത് നിന്ന് വിരമിക്കാനൊരുങ്ങുന്നു. നൂറാമത്തെ...

Related Articles

Popular Categories

spot_imgspot_img