കൊച്ചിയിൽ 25കാരനെ കുത്തിക്കൊന്നു
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ യുവാവിനെ കുത്തിക്കൊന്നു. ഞാറയ്ക്കൽ സ്വദേശി വിവേകിനെ(25)യാണ് കൊലപ്പെടുത്തിയത്.
സാമ്പത്തിക ഇടപാടുകളെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് വിവേകിന്റെ വീട്ടിലേക്ക് രണ്ടുപേർ എത്തിയിരുന്നു. അവർ പണമിടപാടുകളെക്കുറിച്ചുളള കാര്യങ്ങൾ സംസാരിച്ചതിനുശേഷം തിരികെ പോയി.
എന്നാൽ രാത്രി 11 മണിയോടെ ഇവർ വീണ്ടും വിവേകിന്റെ വീട്ടിലെത്തുകയായിരുന്നു. പ്രതികൾ വിവേകുമായി വീടിന് പുറത്തേക്ക് പോയി വീണ്ടും പണമിടപാടുകളെക്കുറിച്ച് സംസാരിച്ചു. ഇതിനിടയിലാണ് പ്രതികളിലൊരാൾ കത്തിയെടുത്ത് വിവേകിന്റെ നെഞ്ചിൽ കുത്തിയിറക്കിയത്.
ആക്രമണം നടത്തിയ ശേഷം ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു. വിവേകിന്റെ നിലവിളി കേട്ടെത്തിയ രക്ഷിതാക്കളാണ് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്.
അതീവഗുരുതരാവസ്ഥയിലായിരുന്നു യുവാവ് ഇന്ന് പുലർച്ചെ ഒരു മണിയോടെ മരണത്തിന് കീഴടങ്ങി.
ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയിൽ
കാസര്‍കോട്: ഒരു കുടുംബത്തിലെ മൂന്നുപേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാസര്‍കോട് അമ്പലത്തറയിലാണ് സംഭവം. അമ്പലത്തറ പറക്കളായി സ്വദേശി ഗോപി (60), ഭാര്യ ഇന്ദിര (57 ) മകന്‍ രഞ്‌ജേഷ് (36) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ മറ്റൊരു മകന്‍ രാകേഷ് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആസിഡ് കുടിച്ചാണ് ഇവര്‍ ആത്മഹത്യ ചെയ്തത്.
സാമ്പത്തിക ബാധ്യതകളാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. തങ്ങൾ ആസിഡ് കുടിച്ച് കൂട്ട അത്മഹത്യ ചെയ്യുകയാണെന്ന് ഗോപി അയല്‍ക്കാരനെ വിളിച്ച് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഇദ്ദേഹം ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസും നാട്ടുകാരും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.
ട്രെയിനിൽ നിന്ന് തെറിച്ചു വീണു; തൃശ്ശൂരിൽ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം, തല വേർപ്പെട്ട നിലയിൽ
തൃശൂർ: ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വിദ്യാര്‍ഥി മരിച്ചു. പട്ടാമ്പി സ്വദേശി വിഷ്ണു(19) ആണ് മരിച്ചത്. തൃശ്ശൂര്‍ മിഠായി ഗേറ്റിന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്.
ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനിലെ ജനറല്‍ കോച്ചില്‍ നിന്നാണ് വിഷ്ണു വീണത്. ഇരിഞ്ഞാലക്കുടയില്‍ നിന്നും പട്ടാമ്പിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.
സുഹൃത്തുമൊന്നിച്ച് വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുന്നതിനിടെ വിഷ്ണു അബദ്ധത്തില്‍ പുറത്തേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. തല വേര്‍പ്പെട്ട നിലയിലായിരുന്നു.
തൃശൂര്‍ റെയില്‍വേ പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പട്ടാമ്പി എസ് എന്‍ ജി എസ് കോളജിലെ ബികോം വിദ്യാര്‍ഥിയാണ്.
Summary: A 25-year-old youth, Vivek from Njarakkal, was stabbed to death in Kalamassery, Ernakulam. The murder is suspected to be the result of a financial dispute. Police have started investigation.









