കൊച്ചി: റസ്റ്റോറൻ്റിൽ ഇന്റർവ്യൂവിന് പോയ ഇരുപതുകാരിയെ
കാണാനില്ലെന്ന് പരാതി. മേഘാലയ സ്വദേശിയായ മോനിഷ (20) എന്ന പെൺകുട്ടിയെ ആണ് കാണാതായത്. പെൺകുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് കൊച്ചി സിറ്റി പൊലീസ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചു. ജനുവരി 20 രാവിലെ 07.00 മണി മുതലാണ് കാണാതായത്. കാക്കനാട് നിലംപതിഞ്ഞിമുകളിലുള്ള കെന്നഡ് ബഡ്ജറ്റ് ലോഡ്ജിലായിരുന്നു താമസം. അവിടെ നിന്ന് തൊട്ടടുത്ത് മുറിയിൽ താമസിക്കുന്ന ദീപക്ക് എന്ന് വിളിക്കുന്ന ബേത് ബഹദൂർ ഛേത്രി എന്നയാളുടെ ഒപ്പം പാലാരിവട്ടം പൈപ്പ് ലൈനിലുള്ള റസ്റ്റോറന്റിലേക്ക് ഇന്റർവ്യൂവിന് പോകുകയാണന്ന് പറഞ്ഞാണ് ഇറങ്ങിയത്.
എന്നാൽ, എത്തേണ്ട സമയം കഴിഞ്ഞിട്ടും എത്താതായതോടെ ഇൻഫോപാർക്ക് പൊലീസിൽ പരാതി ലഭിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്. യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറുകളിൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു. Inspector of Police – 9497962051, Sub Inspector of Police – 9497962053, Infopark Police Station – 04842415400.