web analytics

വ​യ​റി​ല്‍ നി​ന്ന് തൂ​ങ്ങി​ കിടക്കുന്ന കാ​ലു​ക​ൾ; ​അ​പൂ​ര്‍​ണ പ​രാ​ഗ ഇ​ര​ട്ട; 17കാ​ര​ന് അപൂർവ്വ ശ​സ്ത്ര​ക്രി​യ

ന്യൂ​ഡ​ൽ​ഹി: വ​യ​റി​ല്‍ നി​ന്ന് തൂ​ങ്ങി​ കിടക്കുന്ന കാ​ലു​ക​ളു​മാ​യി ജ​നി​ച്ച 17കാ​ര​നി​ല്‍ വി​ജ​യ​ക​ര​മാ​യി ശ​സ്ത്ര​ക്രി​യ ന​ട​ത്തി​ ആ​രോ​ഗ്യ​രം​ഗ​ത്ത് പു​തി​യ നേ​ട്ട​വു​മാ​യി ഡ​ല്‍​ഹി എം​യി​സ്.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബാ​ലി​യ​യി​ല്‍ ജനിച്ച അ​പൂ​ര്‍​വ അ​വ​യ​വ​ഘ​ട​ന​യു​ള്ള കു​ട്ടി​യു​ടെ വ​യ​റി​ലെ കാ​ലു​ക​ളാ​ണ് സ​ങ്കീ​ര്‍​ണ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്ത​ത്.

കു​ട്ടി​യ്ക്ക് ആ​രോ​ഗ്യ​മു​ള്ള ര​ണ്ട് കാ​ലു​ക​ളും ര​ണ്ട് കൈ​ക​ളു​മു​ണ്ടെ​ങ്കി​ലും പൊ​ക്കി​ളി​നോ​ട് ചേ​ര്‍​ന്ന് മ​റ്റ് ര​ണ്ട് കാ​ലു​ക​ള്‍ കൂടിയു​ണ്ടാ​യി​രു​ന്നു. ഡോ. ​അ​സൂ​രി കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് വി​ജ​യ​ക​ര​മാ​യി ശ​സ്ത്ര​ക്രി​യ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

അ​പൂ​ര്‍​ണ പ​രാ​ദ ഇ​ര​ട്ട ( incomplete parasitic twin) എ​ന്ന അ​വ​സ്ഥ​യാ​ണ് കു​ട്ടി​യ്ക്ക് ഉ​ണ്ടാ​യി​രു​ന്ന​തെന്ന് ഡോക്ടർമാർ പറഞ്ഞു. അ​താ​യ​ത് മാ​താ​വ് ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ ഗ​ര്‍​ഭം ധ​രി​ച്ചു​വെ​ങ്കി​ലും അ​തി​ല്‍ ഒ​ന്നി​ന്‍റെ ശ​രീ​രം പൂ​ര്‍​ണ​മാ​യി വ​ള​ര്‍​ച്ച പ്രാ​പി​ക്കാ​ത്ത അ​വ​സ്ഥയായിരുന്നു.

ഈ ​പൂ​ര്‍​ണ​മാ​യി വ​ള​രാ​ത്ത ശ​രീ​ര ഭാ​ഗ​ങ്ങ​ള്‍ പൂ​ര്‍​ണ​വ​ള​ര്‍​ച്ച​യെ​ത്തി​യ കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തോ​ട് പ​റ്റി​പ്പി​ടി​ക്കു​ക​യും ഇ​ത്ത​ര​ത്തി​ല്‍ ത​ന്നെ കു​ഞ്ഞ് ജ​നി​ക്കു​ക​യും ചെ​യ്യു​ന്ന അ​പൂ​ര്‍​വ അ​വ​സ്ഥ​യാ​ണ് അ​പൂ​ര്‍​ണ പ​രാ​ഗ ഇ​ര​ട്ട എന്നു പറയുന്നത്. ലോ​ക​ത്താ​കെ ഇ​ത്ത​ര​ത്തി​ല്‍ അ​ധി​ക​മാ​യി കാ​ലു​ക​ള്‍ വ​ള​ര്‍​ന്ന 42 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്.

അ​ധി​ക​മാ​യി വ​യ​റി​ലു​ള്ള കാ​ലു​ക​ള്‍ മൂ​ലം ഈ 17 ​വ​യ​സു​കാ​ര​ന്‍റെ വ​ള​ര്‍​ച്ച​യും അ​വ​യ​വ​ങ്ങ​ളു​ടെ പൂ​ര്‍​ണ​വി​കാ​സ​വും ത​ക​രാ​റി​ലാ​കു​മെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് എ​യിം​സ് ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘം കുട്ടിക്ക് ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

Related Articles

Popular Categories

spot_imgspot_img