15 വയസുകാരന്‍ സൈക്കിളിൽ സഞ്ചരിച്ചത് 58 കിലോമീറ്റര്‍. ഇത്രയും ദൂരം സൈക്കിളില്‍ സഞ്ചരിച്ച് കാന്‍പുരിലെത്തിയത് ഇന്ത്യന്‍ താരം വിരാട് കോലിയെ കാണാനുള്ള ആവേശത്തിലാണ് എന്നുള്ളതാണ് രസകരമായ കാര്യം.A 15-year-old boy traveled 58 km on a bicycle to catch a glimpse of Virat Kohli.
കാന്‍പുരിലെ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്റെ വേദിയിലേക്കാണ് ഈ പയ്യന്‍ എത്തിയത്.
ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്നാണ് കാര്‍ത്തികേയ് എന്ന 15-കാരന്റെ വരവ്.
വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിക്കാണ് കാര്‍ത്തികേയ് വീട്ടില്‍ നിന്നിറങ്ങിയത്. 11 മണിയോടെ കാന്‍പുരിലെത്തി. തന്റെ യാത്രയെ വീട്ടുകാര്‍ ആരും തന്നെ എതിര്‍ത്തില്ലെന്നും ഈ പത്താം ക്ലാസുകാരന്‍ പറഞ്ഞു.
പക്ഷേ കോലി ബാറ്റ് ചെയ്യുന്നത് കാണാനുള്ള അവസരം കാര്‍ത്തികേയ്ക്ക് ആദ്യ ദിനം സാധ്യമായില്ല. 35 ഓവര്‍ മാത്രം കളിനടന്ന ആദ്യ ദിനം ടോസ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബംഗ്ലാദേശിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു.
രണ്ടാം ദിനവും മഴമൂലം മത്സരം പൂര്‍ണമായും ഉപേക്ഷിച്ചതോടെ രണ്ടാം ദിനവും പയ്യന്റെ ആഗ്രഹം നടന്നില്ല. പക്ഷെ ഈ യാത്രകൊണ്ട് പയ്യന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.