പുള്ളിപുലിയുടെ ആക്രമണം; 12 കാരന് പരിക്ക്
പുള്ളിപുലിയുടെ ആക്രമണത്തിൽ പന്ത്രണ്ടുകാരന് പരിക്കേറ്റു. ബെംഗളൂരു ബന്നേർഘട്ട നാഷണൽ പാർക്കിൽ (ബിഎൻപി) ജീപ്പ് സഫാരിക്കിടെയാണ് ആക്രമണം ഉണ്ടായത്.
ബൊമ്മസാന്ദ്രയിൽ നിന്നുള്ള സുഹാസ് എന്ന കുട്ടിയെയാണ് പുലി ആക്രമിച്ചത്. പുലിയുടെ നഖം കൊണ്ട് കുട്ടിയുടെ കൈയ്ക്ക് ആണ് പരിക്കേറ്റത്.
സഫാരി ജീപ്പിൽ പാർക്ക് ചുറ്റികാണുന്നതിനിടെയാണ് സംഭവം. ജീപ്പ് പിന്തുടർന്ന് എത്തിയ പുലി വാഹനത്തിന്റെ സൈഡ് ഗ്ലാസിന് വെച്ചിരുന്ന കുട്ടിയുടെ കൈയ്യിൽ നഖം കൊണ്ട് പോറൽ ഏൽപ്പിക്കുകയായിരുന്നു.
ആക്രമണത്തെത്തുടർന്ന്, ബിഎൻപി അധികൃതർ ഉടൻ തന്നെ കുട്ടിക്ക് പ്രഥമശുശ്രൂഷ നൽകി. മറ്റെന്തെങ്കിലും പരുക്കുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് വിശദ പരിശോധന നടത്തും.
എല്ലാ മെഷ് ഓപ്പണിംഗുകളും അടച്ച് മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും സഫാരി ബസ് ഡ്രൈവർമാർക്ക് കർശന സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും പാർക്ക് അറിയിച്ചു.
കുട്ടിയെ സംസ്ഥാന ആരോഗ്യമന്ത്രി നേരിൽ കണ്ട് വിവരങ്ങൾ അന്വേഷിച്ചു.
പൂച്ചക്കുട്ടിയെ എടുക്കും പോലെ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട പുള്ളിപ്പുലിക്കുഞ്ഞിനെ കയ്യിൽ എടുത്ത് യുവാവ്; കാർ യാത്ര വൈറൽ; വീഡിയോ കാണാം
ഷിംലയിൽ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട പുള്ളിപ്പുലിക്കുഞ്ഞിന് നാട്ടുകാരൻ രക്ഷകനായി. ഹിമാചല്‍ പ്രദേശിലെ ഷിംലയിലാണ് സംഭവം.
കോട്ഖായി സ്വദേശിയായ അങ്കുഷ് ചൗഹാന്‍ ആണ് പുലിക്കുഞ്ഞിനെ രക്ഷിച്ച് വനപാലകര്‍ക്കരികില്‍ എത്തിച്ചത്. വഴിയരികില്‍നിന്നും രക്ഷിച്ച് കൊണ്ടുപോകവേ കാറിലെ യാത്ര ആസ്വദിക്കുന്ന പുലിക്കുഞ്ഞിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.
അങ്കുഷ് ചൗഹാൻ നൽകിയ വിവരങ്ങൾ പ്രകാരം, വഴിയരികിലെ കുറ്റിക്കാട്ടിൽ വിറച്ച്, ക്ഷീണിതനായി, ഒറ്റപ്പെട്ട നിലയിൽ പുലിക്കുഞ്ഞ് കിടക്കുന്നതാണ് അദ്ദേഹം കണ്ടത്.
തുടക്കത്തിൽ, തള്ളപ്പുലി തിരികെ വരും എന്ന പ്രതീക്ഷയിൽ നിരവധി ദിവസങ്ങൾ കാത്തിരുന്നെങ്കിലും, അവസ്ഥയിൽ മാറ്റമൊന്നുമുണ്ടായില്ല.
അതിനിടെ, കുഞ്ഞിന്റെ ആരോഗ്യനില മോശമാകുകയും വഴിയരികിൽ അലഞ്ഞുതിരിയുന്ന നായ്ക്കളിൽ നിന്ന് ആക്രമണ ഭീഷണി കൂട്ടുകയും ചെയ്തു.
“പുലിക്കുഞ്ഞ് അവിടെ തുടരുന്നത് സുരക്ഷിതമല്ല, ഇടപെടേണ്ട സമയമാണിത് എന്ന് മനസ്സിലായി,” എന്ന് അങ്കുഷ് മാധ്യമങ്ങളോട് പറഞ്ഞു.
തുടർന്ന് അദ്ദേഹം കുഞ്ഞിനെ കരുതലോടെ എടുത്ത് തന്റെ കാറിൽ വച്ചുകൊണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു.
കാറിനുള്ളിൽ സീറ്റിൽ കയറാൻ ശ്രമിക്കുന്നതും ജനലിലൂടെ പുറത്തേക്ക് നോക്കുന്നതുമായ പുലിക്കുഞ്ഞിന്റെ മനോഹര ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വേഗത്തിൽ പ്രചരിച്ചു. അങ്കുഷിന്റെ കരുണ്യത്തിനും ധൈര്യത്തിനും നിരവധി പേർ അഭിനന്ദനം രേഖപ്പെടുത്തി.
Summary: A 12-year-old boy was injured in a tiger attack during a jeep safari at Bannerghatta National Park (BNP) in Bengaluru. The incident has raised concerns over safari safety and wildlife management in the popular park.