ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞു
കോട്ടയം: 108 ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. കോട്ടയം ഏറ്റുമാനൂരിലാണ് അപകടമുണ്ടായത്. കട്ടപ്പന സ്വദേശിയായ ജിതിന്‍ ആണ് മരിച്ചത്.
അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇടുക്കി കാഞ്ചിയാറില്‍ നിന്നും രോഗിയുമായി വരികയായിരുന്ന ആംബുലന്‍സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ഏറ്റുമാനൂര്‍- പാല റോഡില്‍ പുന്നത്തൂര്‍ കവലയില്‍ അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഓട്ടത്തിനിടെ നിയന്ത്രണം നഷ്ടമായ ആംബുലന്‍സ് റെഡില്‍ നിന്നും തെന്നിമാറി, എതിര്‍ദിശയില്‍ വരികയായിരുന്ന ഒരു കാറില്‍ ഇടിച്ചു മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍ ആംബുലന്‍സിനും കാറിനും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ജാമ്യത്തിൽ ഇറങ്ങിയ യുവാവ് മരിച്ച നിലയിൽ
തൃശൂര്‍: കാട്ടുപന്നിയെ വേട്ടയാടിയതിനു ഫോറസ്റ്റ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ ഇറങ്ങിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കാഞ്ഞിരക്കോട് വടക്കൻ വീട്ടിൽ മിഥുൻ (30) ആണ് മരിച്ചത്.
ഇന്ന് രാവിലെ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തൂങ്ങിമരിച്ച നിലയിലാണ് മിഥുനെ കണ്ടെത്തിയത്. കാട്ടുപന്നിയെ വേട്ടയാടി മാംസം വിൽപ്പന നടത്തി എന്ന കേസിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മിഥുൻ ഉൾപ്പെടെ മൂന്നു പേരെ വടക്കാഞ്ചേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
അറസ്റ്റിനു പിന്നാലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്യുകയായിരുന്നു. എന്നാൽ വ്യാഴാഴ്ച ജാമ്യത്തിൽ ഇറങ്ങിയ മിഥുൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.
വെള്ളിയാഴ്ച രാവിലെ മിഥുനെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞിരക്കോട് സെന്‍ററിൽ ഓട്ടോഡ്രൈവർ ആയിരുന്നു മിഥുൻ.
സംഭവത്തിൽ വനം വകുപ്പിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധം ഉയരുകയാണ്. തഹസിൽദാർ സ്ഥലത്തെത്തിയിട്ട് മൃതദേഹം ഇറക്കിയാൽ മതിയെന്നാണ് നാട്ടുകാരുടെ ആവശ്യം. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
Summary: A 108 ambulance overturned after losing control in Ettumanoor, Kottayam, killing Jithin from Kattappana. Three others were injured in the accident.









