web analytics

ഹൃദയാഘാതം മൂലം 10 വയസുകാരന് ദാരുണാന്ത്യം

ഹൃദയാഘാതം മൂലം 10 വയസുകാരന് ദാരുണാന്ത്യം

കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് 10 വയസുകാരൻ മരിച്ചു. മഹാരാഷ്ട്രയിലെ കോലാപ്പുര്‍ ജില്ലയിലെ കൊഡോളി ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്.

ശ്രാവണ്‍ ഗവാഡെ (10) എന്ന കുട്ടിയാണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം ഗണേശ പന്തലില്‍ കളിച്ചുകൊണ്ടിരിക്കെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. വിനായക ചതുര്‍ഥി ആഘോഷവേളയില്‍ ഗണേശ വിഗ്രഹങ്ങള്‍ പ്രതിഷ്ടിക്കുന്നതിനായി താത്കാലികമായി നിർമിക്കുന്ന പന്തലാണിത്.

അസ്വസ്ഥതയെ തുടർന്ന് ശ്രാവണ്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ ശേഷം അമ്മയുടെ മടിയില്‍ കിടന്ന ശ്രാവണ്‍ മരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് അധികൃതര്‍ അറിയിച്ചു.

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക് ദാരുണാന്ത്യം

വൈക്കം നാനാടത്ത് നിയന്ത്രണംവിട്ട കാര്‍ അഞ്ച് സ്‌കൂട്ടറില്‍ ഇടിച്ചു തകര്‍ത്തു. മകളുടെ സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത അമ്മയ്ക്ക് ദാരുണാന്ത്യം. അപകടത്തില്‍ റോഡരികില്‍ നിന്ന വൈക്കം ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനും പരിക്കേറ്റു.

വൈക്കം ആറാട്ടുകുളങ്ങര പാലച്ചുവട് മഠത്തില്‍ റിട്ട ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്‍ കൃഷ്ണനാചാരിയുടെ ഭാര്യ ചന്ദ്രികദേവി(72) ആണ് മരിച്ചത്.

മകള്‍ സജിക(50), ബ്ലോക്ക് പഞ്ചായത്ത് അംഗം വൈക്കം അക്കരപ്പാടം ഒടിയില്‍ ഒ.എം.ഉദയപ്പന്‍(59) എന്നിവര്‍ക്ക് പരിക്കേറ്റു.

കാലിന് ഗുരുതരമായി പരിക്കേറ്റ സജികയെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വ്യാഴാഴ്ച രാവിലെ 11.30-ന് വൈക്കം- പൂത്തോട്ട റോഡില്‍ നാനാടം മാര്‍ക്കറ്റിന് സമീപമാണ് അപകടം. സജികയും അമ്മ ചന്ദ്രികയും സ്‌കൂട്ടറില്‍ വൈക്കത്ത് നിന്നും പൂത്തോട്ട ഭാഗത്തേക്ക് പോകുകയായിരുന്നു.

പൂത്തോട്ട ഭാഗത്ത് നിന്നും മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചു റോഡില്‍ വീണു. കാര്‍ റോഡിന്റെ വലതുവശത്തേക്ക് പാഞ്ഞുകയറി പച്ചക്കറികടയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന നാല് സ്‌കൂട്ടറുകളില്‍ ഇടിച്ച ശേഷം ഓടയില്‍ കുടുങ്ങി നില്‍ക്കുകയായിരുന്നു.

കാര്‍ ഇടിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.എം. ഉദയപ്പന്റെ വലതുകൈക്ക് പരിക്കേല്‍ക്കുന്നത്. ഇടിയുടെ ആഘാതത്തില്‍ ഉദയപ്പന്‍ തെറിച്ച് ഓടയില്‍ വീണു.

ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചന്ദ്രികദേവിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

വൈക്കം കാളിയമ്മനട സ്വദേശിയുടെ കാറാണ് അപകടം ഉണ്ടാക്കിയതെന്ന് പോലീസ്് അറിയിച്ചു. വൈക്കം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

ചന്ദ്രികദേവിയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മകന്‍: സജീഷ്(കാനഡ).

Summary: A 10-year-old boy, Shravan Gawade, tragically died of a heart attack while playing in Kodoli village, Kolhapur district, Maharashtra.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

വിവാഹമോചനം വേണമെന്ന് ഭർത്താവ്

വിവാഹമോചനം വേണമെന്ന് ഭർത്താവ് അഹമ്മദാബാദ്∙ തെരുവ് നായ്ക്കളെ വീട്ടിലേക്ക് കൊണ്ടുവന്നതിനെ തുടർന്ന് വിവാഹബന്ധം...

മൂലമറ്റത്ത് ചാകര

മൂലമറ്റത്ത് ചാകര അറക്കുളം∙ അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം പവർഹൗസിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിയതോടെ മീൻപിടുത്തക്കാർക്ക്...

സ്‌ഫോടനത്തിന് മുമ്പ് പള്ളിയിലുമെത്തി, ഉമര്‍ നബിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സ്‌ഫോടനത്തിന് മുമ്പ് പള്ളിയിലുമെത്തി, ഉമര്‍ നബിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് ന്യൂഡൽഹി: ചെങ്കോട്ട...

ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളിലൂടെ യാത്ര: ജിസിസി അംഗീകാരം

കുവൈത്ത് സിറ്റി:ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങളിലൂടെ ഒറ്റ വിസയിൽ യാത്ര...

Related Articles

Popular Categories

spot_imgspot_img