web analytics

പിക്കപ്പ് വാനിടിച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

പിക്കപ്പ് വാനിടിച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

മൂവാറ്റുപുഴ: പിക്കപ്പ് വാന്‍ ഇടിച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. തേനി റോഡില്‍ കല്ലൂര്‍ക്കാട് കോട്ടക്കവലയിലാണ് അപകടമുണ്ടായത്. കോട്ടക്കവല കുഴികണ്ടത്തില്‍ ഡ്രൈവർ മണിയുടെ മകൻ കാശിനാഥന്‍ (10) ആണ് മരിച്ചത്.

റോഡിനു സമീപത്തായാണ് കുട്ടിയുടെ വീട്. ഇവിടെ എതിർഭാഗത്തെ കടയിൽ നിന്നും കളർ പെൻസിൽ വാങ്ങി വീട്ടിലെക്ക് മടങ്ങിയപ്പോഴാണ് ദാരുണ അപകടം നടന്നത്.

കല്ലൂര്‍ക്കാട് നിന്നും മൂവാറ്റുപുഴക്ക് പൈനാപ്പിള്‍ കയറ്റി പോകുകയായിരുന്ന പിക്കപ്പ് വാഹനം വിദ്യാര്‍ത്ഥിയെ ഇടിക്കുകയായിരുന്നു. വാഴക്കുളം ലിറ്റില്‍ തെരേസാസ് സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് മരിച്ച കാശിനാഥന്‍.

അപകടം കണ്ട് ഓടികൂടിയ നാട്ടുകാർ ചേർന്ന് വിദ്യാര്‍ത്ഥിയെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കല്ലൂര്‍ക്കാട് പോലീസ് സ്ഥലത്ത് എത്തി നടപടികള്‍ സ്വീകരിച്ചു. ദേവികയാണ് സഹോദരി.

ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു

കാസർകോട്: ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ് മരിച്ചത്. അമ്മയോടൊപ്പം യാത്ര ചെയ്യുമ്പോഴാണ് സംഭവം.

ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിലാണ് പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ കാഞ്ഞങ്ങാട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വേറൊരു വണ്ടിക്ക് കടന്നുപോകാനായി കാഞ്ഞങ്ങാട് സ്റ്റേഷനിൽ തീവണ്ടി നിർത്തിയിട്ട സമയത്ത് മറ്റ് യാത്രക്കാർ ഇടപെട്ട് അബോധാവസ്ഥയിലായ കുട്ടിയെ സ്റ്റേഷനിൽ ഇറക്കുകയായിരുന്നു. വായിലൂടെ രക്തം ഒഴുകുന്ന നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

എന്നാൽ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണം സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് റെയിൽവേ ഉദ്യോ​ഗസ്ഥരും ​ഹൊസ്ദുർ​ഗ് പോലീസും ആശുപത്രിയിലെത്തി അമ്മയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.

മുംബെെയിൽ താമസിച്ചു വരുന്ന ഇവർ കുട്ടിയുടെ ചികിത്സാർത്ഥം നാട്ടിലേക്ക് വരികയായിരുന്നെന്ന് അമ്മ പറഞ്ഞു. മുംബെെയിലെ ആശുപത്രിയിൽ കുട്ടിയെ പ്രമേഹരോ​ഗത്തിന് ചികിത്സിച്ചതിന്റെ രേഖകളും അമ്മ പോലീസിനെ കാണിച്ചു.

മുംബെെയിൽ ജോലി ചെയ്യുന്ന ചെല്ലനാണ് കുട്ടിയുടെ പിതാവ്. മരിച്ച കുട്ടിക്ക് ഒരു സ​ഹോദരി കൂടിയുണ്ട്.

പാലാ അപകടം; അമ്മയ്ക്കു പിന്നാലെ, പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരിയും മരിച്ചു

പാലാ പ്രവിത്താനത്തെ വാഹനപാകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരിയും മരിച്ചു. അന്തിനാട് സ്വദേശി സുനിലിന്റെ മകള്‍ അന്നമോള്‍ ആണ് മരിച്ചത് മരിച്ചത്. അപകടത്തില്‍ അന്നമോളുടെ അമ്മ ജോമോള്‍ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു.

പാലായിൽ നിന്നും തൊടുപുഴ ഭാഗത്തേക്ക് പോയ കാർ മഴയിൽ നിയന്ത്രണം വിട്ട് എതിരെ വന്ന രണ്ടു ബൈക്കുകളിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ സന്തോഷ് (38) നെല്ലൻകുഴിയിൽ, മേലുകാവുമറ്റം, പ്രവിത്താനം അല്ലപ്പാറ പാലക്കുഴിക്കുന്നൽ ജോമോൾ സുനിൽ (35 )എന്നിവരാണ് മരണമടഞ്ഞത്.

ജോമോളുടെ മകൾ പാലാ സെന്റ് മേരീസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി അന്നമോൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയായിരുന്നു. ഇതോടെ, അന്നമോള്‍ അടക്കം അപകടത്തില്‍ മൂന്ന് പേർ മരിച്ചു.

Summary: A 10-year-old boy, Kashinathan, son of driver Mani from Kottakkavala Kuzhikandam, died after being hit by a pickup van on Theni Road near Kalloorkad Kottakkavala.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

Other news

മുഖ്യമന്ത്രിയുമായി അനുനയ ചർച്ചയ്ക്ക് സിപിഐ, പക്ഷേ വിട്ടുവീഴ്ചക്ക് ഇല്ലെന്ന്

മുഖ്യമന്ത്രിയുമായി അനുനയ ചർച്ചയ്ക്ക് സിപിഐ, പക്ഷേ വിട്ടുവീഴ്ചക്ക് ഇല്ലെന്ന് ആലപ്പുഴ: പിഎം ശ്രീ...

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി തിരുവനന്തപുരം: നിയമനങ്ങളില്‍...

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ കുറ്റിപ്പുറം: പുഴകളിലെ...

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ ഉത്തരാഖണ്ഡിൽ...

കുടുംബവഴക്ക്; യുവാവിനെ കുത്തികൊലപ്പെടുത്തി; കുത്തേറ്റ മറ്റൊരാൾ ആശുപത്രിയിൽ

കുടുംബവഴക്ക്; യുവാവിനെ കുത്തികൊലപ്പെടുത്തി; കുത്തേറ്റ മറ്റൊരാൾ ആശുപത്രിയിൽ തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊലപ്പെടുത്തി....

Related Articles

Popular Categories

spot_imgspot_img