ഒന്നും രണ്ടും തവണയല്ല, 10 വയസ്സുകാരൻ അച്ഛനെതിരെ പോലീസിൽ പരാതി നൽകിയത് എട്ടുതവണ: കാരണമാണ് രസകരം !

വളരെ നിഷ്കളങ്കമായ മനസ്സാണ് കുട്ടികളുടെത്. അവരുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ മുൻപിൻ നോക്കാതെ അവർ നിഷ്കളങ്കമായി ചെയ്യുന്നു. ചില കാര്യങ്ങൾ അവരുടെ മനസ്സിൽ എത്ര ആഴത്തിലാണ് പതിനൊന്ന് പലപ്പോഴും മുതിർന്നവർക്ക് മനസ്സിലാവാറില്ല. അതിന് ഉത്തമ ഉദാഹരണമാണ് ചൈനയിൽ നിന്ന് വരുന്ന ഈ വാർത്ത. സ്വന്തം പിതാവിനെ കുറിച്ച് ഒന്നും രണ്ടും തവണയല്ല എട്ടു തവണയാണ് ഒരു കുഞ്ഞ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 10 വയസ്സുള്ള അവന്റെ പ്രധാന ആവശ്യം മറ്റൊന്നുമായിരുന്നില്ല തന്റെ മൂത്ത സഹോദരിക്ക് അച്ഛൻ കൂടുതൽ ശ്രദ്ധ നൽകുന്നതിനാൽ തന്റെ കാര്യങ്ങളിൽ ശ്രദ്ധ കുറയുന്നു. പിതാവ് തന്നെ അവഗണിക്കുന്നതായി തോന്നുന്നു എന്നാണ് അവൻ എട്ടു തവണയും പരാതിയിൽ പറയുന്നത്. ചൈനയിലെ ഹുനാൻ പ്രവിശ്യയിലാണ് സംഭവം. അച്ഛൻ തന്നെ അവഗണിക്കുന്നു എന്ന് തോന്നിയപ്പോൾ എല്ലാം അവൻ തന്നെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകുകയായിരുന്നു.

കഴിഞ്ഞ ജനുവരി 28 ആം തീയതിയാണ് അവൻ അവസാനമായി പോലീസ് ഉ ഉദ്യോഗസ്ഥന്റെ അടുത്തെത്തിയത്. പോലീസിനോട് അവൻ പരാതി പറയുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എന്തിനാണ് കരയുന്നത് എന്നും ആരാണ് നിന്നെ ദേഷ്യം പിടിപ്പിച്ചതന്നും പോലീസുകാരൻ ചോദിക്കുമ്പോൾ എന്റെ അച്ഛനാണ് ഇതിന് കാരണം എന്ന് കരഞ്ഞുകൊണ്ട് പറയുന്നു കുട്ടി. ഷർട്ട് മാത്രം ധരിച്ച് എത്തിയ അവനോട് കോട്ട് എവിടെ എന്ന് പോലീസുകാരൻ ചോദിക്കുമ്പോൾ അവൻ കൂടുതൽ കൂടുതൽ കരയുകയാണ്.

കുട്ടിക്ക് പിന്നാലെ എത്തിയ അച്ഛൻ കോട്ടുമായി വന്നു അവനു നൽകിയപ്പോൾ അത് വാങ്ങാൻ കൂട്ടാക്കാതെ അവൻ കൂടുതൽ ദേഷ്യപ്പെട്ടു. എനിക്കൊരു കോട്ട് തെരഞ്ഞെടുക്കാൻ പോലും അച്ഛൻ ഒരുപാട് സമയമെടുക്കുന്നു എന്നായിരുന്നു അവന്റെ പുതിയ പരാതി. എന്നാൽ കുട്ടി പരാതിയിൽ ചില വാസ്തവങ്ങൾ ഉണ്ടായിരുന്നു. ജോലിത്തിരക്കായതിനാൽ തങ്ങൾ തങ്ങളുടെ കുട്ടികളെ അവഗണിച്ചു എന്ന് മാതാപിതാക്കൾ സ്റ്റേഷനിൽ സമ്മതിച്ചു. ഒടുവിൽ പോലീസുകാർ ഇടപെട്ട് കുട്ടിയെയും മാതാപിതാക്കളെയും സമാധാനിപ്പിച്ച് തിരിച്ചയക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ജയിലിലെ വീഴ്ചകൾ

ജയിലിലെ വീഴ്ചകൾ കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്...

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ...

ഗോവിന്ദച്ചാമി പിടിയില്‍

ഗോവിന്ദച്ചാമി പിടിയില്‍ കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ്...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

Other news

കമൽഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

കമൽഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു ന്യൂഡൽഹി: നടനും മക്കൾ നീതി മയ്യം നേതാവുമായ...

ആരോഗ്യമുള്ള സ്വന്തം കാലുകൾ മുറിച്ചുമാറ്റി ഡോക്ടർ

ആരോഗ്യമുള്ള സ്വന്തം കാലുകൾ മുറിച്ചുമാറ്റി ഡോക്ടർ ലണ്ടൻ: യുകെയിൽ ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍...

റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി കുട്ടി മരിച്ചു

റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി കുട്ടി മരിച്ചു കൊച്ചി: കളിക്കുന്നതിനിടെ റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി...

ജയിലിലെ വീഴ്ചകൾ

ജയിലിലെ വീഴ്ചകൾ കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്...

വയറുവേദനയുമായി ചികിത്സ തേടി; യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 41 റബ്ബര്‍ബാന്‍ഡുകള്‍!

വയറുവേദനയുമായി ചികിത്സ തേടി; യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 41 റബ്ബര്‍ബാന്‍ഡുകള്‍! തിരുവനന്തപുരം:...

കൊടുംക്രിമിനലിനെ കുടുക്കിയ വിനോജാണ് താരം

കൊടുംക്രിമിനലിനെ കുടുക്കിയ വിനോജാണ് താരം കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിപ്പോയ...

Related Articles

Popular Categories

spot_imgspot_img