കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണ വില കുറഞ്ഞു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 8,285 രൂപയിലെത്തി. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 66,280 രൂപയായി.
ഏപ്രില്‍ മൂന്നിന് സര്‍വകാല റെക്കോർഡ് നിരക്കായ 68480 രൂപയിലെത്തി നിന്നിരുന്ന സ്വർണവില കഴിഞ്ഞ ദിവസങ്ങളിൽ ഇടിയുകയായിരുന്നു. ഏപ്രിൽ 4 നു ഗ്രാമിന് 160 രൂപ കുറഞ്ഞ് 8400 രൂപയും പവന് ഒറ്റയടിക്ക് 1,280 രൂപ കുറഞ്ഞ് 67,200 രൂപയിലുമെത്തിയിരുന്നു.
പിന്നാലെ ഏപ്രിൽ അഞ്ചിന് ഒരു ഗ്രാം സ്വർണത്തിന് 90 രൂപയും ഒരു പവൻ സ്വർണത്തിന് 720 രൂപ കുറഞ്ഞ് 66480 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. രണ്ട് ദിവസം കൊണ്ട് സ്വർണവിലയിൽ രണ്ടായിരം രൂപയുടെ കുറവാണ് സംഭവിച്ചത്. കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ സ്വര്‍ണം വാങ്ങാനിരിക്കുന്നവർക്ക് ഈ വിലകുറവ് വലിയ ആശ്വാസമാണ്.
എന്നാൽ വിവാഹ ആവശ്യത്തിന് സ്വര്‍ണം ആഭരണമായി വാങ്ങിക്കുന്നതിനാൽ തന്നെ ജി എസ് ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവ കൂടാതെ പണിക്കൂലി കൂടി നൽകണം. പല ജ്വല്ലറികളും വ്യത്യസ്ത തരത്തിലാണ് പണിക്കൂലി ഈടാക്കുന്നത്. ഉയര്‍ന്ന ഡിസൈനുള്ള ആഭരണങ്ങള്‍ക്ക് വലിയ തുക പണിക്കൂലിയായി നല്‍കേണ്ടി വരും.
റെയിൽവേ ഗേറ്റിൽ സ്വകാര്യ ബസ് ഡ്രൈവർമാരുടെ തർക്കം; വിവേക് എക്‌സ്‌പ്രസിന്റെ വഴി മുടങ്ങി