കൊച്ചി: മലയാളിയായ സിബിഐ ഇൻസ്പെക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കൊൽക്കത്ത യൂണിറ്റിൽ ഇൻസ്പെക്ടറായിരുന്ന എസ് ഉണ്ണികൃഷ്ണൻ നായർക്കെതിരെയാണ് നടപടി. കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളിൽ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
പാലക്കാട്ടെ സമ്പത്തിന്‍റെ കസ്റ്റഡി മരണക്കേസ് ഉൾപ്പെടെ നിരവധി കേസുകൾ ഉണ്ണികൃഷ്ണൻ നായര്‍ അന്വേഷിച്ചിരുന്നു. സസ്പെൻഷനിലായിരുന്ന കാലത്തെ യാതൊരാനുകൂല്യങ്ങൾക്കും അർഹതയുണ്ടാകില്ലെന്നും പിരിച്ചുവിടൽ ഉത്തരവിൽ പറയുന്നു.
കൊച്ചി സിബിഐ എസ് പിയായിരുന്ന എസ് ഷൈനിയുടെ ഫോൺ കോളുകൾ മേലുദ്യോഗസ്ഥരുടെ അറിവോ സമ്മതമോ ഇല്ലാതെ റെക്കോർഡ് ചെയ്തു, കേസ് രേഖകളും തെളിവുകളും അടക്കമുള്ളവ കൈവശം സൂക്ഷിച്ചു തുടങ്ങിയവയാണ് ഉണ്ണികൃഷ്ണനെതിരെയുള്ള കുറ്റങ്ങൾ.
പ്രതീക്ഷയോടെ ആശമാര്‍; ആരോഗ്യമന്ത്രിയുമായുള്ള ചർച്ച ഇന്ന്
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശ വർക്കർമാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് മന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് ചര്‍ച്ച നടക്കുക.
ഇത് മൂന്നാം തവണയാണ് ആശമാരുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. സമരക്കാര്‍ക്കൊപ്പം സിഐടിയു- ഐഎന്‍ടിയുസി നേതാക്കളെയും ആരോഗ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. എന്നാൽ തങ്ങൾ ഉന്നയിച്ച വിഷയങ്ങൾ പരിഗണിക്കണമെന്നും പ്രഖ്യാപനങ്ങൾ അല്ല ഉറപ്പുകൾ ആണ് വേണ്ടതെന്നും സമര സമിതി നേതാക്കൾ പറഞ്ഞു.