മരിച്ചയാളുടെ പേഴ്‌സിൽ നിന്ന് പണം മോഷ്‌ടിച്ച എസ്‌ഐയെ പിരിച്ചുവിട്ടേക്കും

ആലുവ: ട്രെയിനിൽ നിന്ന് വീണു മരിച്ചയാളുടെ പേഴ്‌സിൽ നിന്ന് പണം മോഷ്‌ടിച്ച എസ്‌ഐക്കെതിരെ കടുത്ത നടപടിയെടുത്തേക്കും. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്.ഐയും കോതമംഗലം നെല്ലിക്കുഴി സ്വദേശിയുമായ പി.എം. സലീമിനെ പിരിച്ചു വിടൽ ഉൾപ്പെടെയുള്ള നടപടികൾ എടുക്കാനാണ് ആലോചന.

അസാം സ്വദേശി ജിതുൽ ഗോഗോയുടെ (27) പണം കൈക്കലാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിലവിൽ സസ്പെൻഡിലാണ് സലീം. സംഭവത്തിൽ വിശദ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആലുവ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി പി എം വർഗീസിനോട് എസ്‌പി വൈഭവ് സക്‌സേന ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചാലുടൻ തുടർ നടപടികളിലേക്ക് കടന്നേക്കും.

പി എം സലീം സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്നാണ് ആലുവ ഡിവൈഎസ്‌പി പി ആർ രാജേഷിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ മാസം 19നാണ് അസാം സ്വദേശി ജിതുൽ ഗോഗോയ് മരിച്ചത്. ഇയാളുടെ പേഴ്‌സിൽ 8000 രൂപയുണ്ടായിരുന്നു. ഇൻക്വസ്റ്റ് നടത്തിയ പൊലീസുകാർ പേഴ്‌സിൽ ഉണ്ടായിരുന്ന തുകയുൾപ്പെടെ രേഖപ്പെടുത്തി സ്റ്റേഷനിലെ ജി.ഡി ചാർജിന്റെ മേശയ്‌ക്ക് മുകളിൽ വെച്ചിരുന്നു.

മരിച്ചയാളുടെ ബന്ധുക്കൾക്ക് ഇവ നൽകേണ്ടതിനാൽ ജി.ഡി ഉദ്യോഗസ്ഥൻ പരിശോധിച്ച സമയത്ത് 3000 രൂപ കുറവുള്ളതായി കണ്ടെത്തി. സി.സി ടി.വി പരിശോധിച്ചപ്പോഴാണ് സലീം ആണ് പണം എടുത്തതെന്ന് കണ്ടെത്തിയത്. സംഭവത്തിൽ സലീമിനെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തിരുന്നു. എന്നാൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ സഹായിച്ചയാൾക്ക് നൽകാനാണ് പണം എടുത്തതെന്നാണ് സലീമിന്റെ വിശദീകരണം.

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

യാത്രയയപ്പ് ചടങ്ങിൽ സിനിമാഗാനം പാടി; തഹസിൽദാറിന് സസ്പെൻഷൻ

യാത്രയയപ്പ് ചടങ്ങിൽ സിനിമാഗാനം പാടി; തഹസിൽദാറിന് സസ്പെൻഷൻ സിനിമാഗാനം പാടിയതിന് സസ്പെൻഷൻ ലഭിച്ചിരിക്കുകയാണ്...

ഇരുപത്തിമൂന്നുകാരി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ

ഇരുപത്തിമൂന്നുകാരി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കോഴിക്കോട്: യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം അടിമാലി: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല...

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു തൃശ്ശൂർ : ദേശീയപാത 544 ൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി...

ഫോട്ടോ എടുക്കുന്നവർക്കും ഗ്രൂപ്പ് ഫോട്ടോയിൽ ഇടം നേടാം! ആപ്പിൾ തോൽക്കും ഫീച്ചറുകൾ; പിക്‌സൽ 10 എത്തും ദിവസങ്ങൾക്കകം

ഫോട്ടോ എടുക്കുന്നവർക്കും ഗ്രൂപ്പ് ഫോട്ടോയിൽ ഇടം നേടാം! ആപ്പിൾ തോൽക്കും ഫീച്ചറുകൾ;...

Related Articles

Popular Categories

spot_imgspot_img