സംഘർഷം തടയാനെത്തിയ ഗ്രേഡ് എസ്‌ഐയെ വെട്ടി; കസ്റ്റഡിയിലെടുത്ത പ്രതിക്കും വെട്ടേറ്റു

പാലക്കാട്: പാലക്കാട് സംഘർഷം തടയാനെത്തിയ ഗ്രേഡ് എസ്‌ഐ ഉൾപ്പടെ രണ്ടുപേർക്ക് വെട്ടേറ്റു.ഒറ്റപ്പാലം മീറ്റ്നയിലാണ് സംഭവം നടന്നത്.

ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാജ് നാരായണനും, പൊലീസ് കസ്റ്റഡിയിലെടുത്ത അക്ബർ എന്നയാൾക്കുമാണ് വെട്ടേറ്റത്.

മറ്റൊരു സംഘർഷ സ്ഥലത്തു നിന്നും അക്ബറിനെ കൊണ്ടുപോകുമ്പോഴാണ് അക്രമം നടന്നത്. ഇന്ന് പുലർച്ച പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

എസ്.ഐ രാജ് നാരായണനെയും അക്ബറിനെയും കണ്ണിയംപുറത്തെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.

അക്ബറും സുഹൃത്തുക്കളായ ചിലരും തമ്മിലായിരുന്നു ആദ്യഘട്ടത്തിൽ സംഘർഷം നടന്നത്.

വിവരമറിഞ്ഞ് സ്‌ഥലത്തെത്തിയ പോലീസ് അക്ബറുമായി സ്റ്റേഷനിലേക്ക് പോവുന്നതിനിടയിലാണ് എതിർ വിഭാഗം പോലീസിനേയും ആക്രമിച്ചത്.

പ്രതിയെ തേടി എത്തിയ പോലീസ് ഉദ്യോഗസ്ഥനെ ഹെൽമറ്റിനടിച്ചു; മൂന്നംഗ സംഘം പിടിയിൽ

അടിമാലി: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തില്‍ മൂന്നംഗ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു.

ഇരുനൂറേക്കര്‍ വാഴശേരില്‍ അക്ഷയ് (25), മില്ലുംപടി സ്വദേശികളായ കുന്നുംപുറത്ത് ജസ്റ്റിന്‍ (23), പുല്ലുകുന്നേല്‍ രാഹുല്‍ (24) എന്നിവരെയാണ് അടിമാലി പൊലീസ് പിടികൂടിയത്.

കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പോലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞ പ്രതിയെ തേടിയെത്തിയ പൊലീസ് ഉദ്യോഗസ്ഥനാണ് മർദ്ദനമേറ്റത്.

ദേശീയപാതയില്‍ ആയിരമേക്കര്‍ കത്തിപ്പാറയ്ക്കു സമീപമാണ് സംഭവം.

സിവില്‍ പൊലീസ് ഓഫിസറായ അനൂപിനെയാണു ഇവർ ആക്രമിച്ചത്. ഹെല്‍മറ്റ് കൊണ്ട് അടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

പരുക്കേറ്റ അനൂപ് അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. ഞായറാഴ്ച വൈകിട്ട് രണ്ടംഗ സംഘം സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവ് പൊലീസ് കണ്ടെത്തിയിരുന്നു.

സംഭവത്തില്‍ റെജി ജോസഫ് എന്നയാളെ പിടികൂടിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന മനു മണി ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടുന്നതിനായി മഫ്തിയില്‍ എത്തിയപ്പോഴാണ് അനൂപിനെ സംഘം ചേർന്ന് ആക്രമിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

പോലീസുകാർക്കെതിരെ ചുമത്തിയത് ദുർബല വകുപ്പ്

പോലീസുകാർക്കെതിരെ ചുമത്തിയത് ദുർബല വകുപ്പ് തൃശ്ശൂർ:യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്....

ഇൻഷൂറൻസുകൾക്ക് ഇനിമുതൽ 0 ജി.എസ്.ടി

ഇൻഷൂറൻസുകൾക്ക് ഇനിമുതൽ 0 ജി.എസ്.ടി ന്യൂഡൽഹി: ഇന്ത്യൻ നികുതി സംവിധാനത്തിൽ ചരിത്രപരമായ മാറ്റമെന്ന...

കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം

കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ മൂന്ന്...

താമരശ്ശേരി ചുരത്തിൽ 3 ദിവസം നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ 3 ദിവസം നിയന്ത്രണം വയനാട്: താമരശ്ശേരി ചുരത്തിൽ 3 ദിവസത്തേക്ക്...

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും...

ലഹരിയുമായി മലയാളികളടക്കം ആറുപേർ പിടിയിൽ

ലഹരിയുമായി മലയാളികളടക്കം ആറുപേർ പിടിയിൽ ബെംഗളൂരു: ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്തു...

Related Articles

Popular Categories

spot_imgspot_img