web analytics

ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത് ഷോൺ ജോർജ്

ബെയ്റൂട്ട്: മലങ്കര സുറിയാനി സഭ കാതോലിക്ക സ്ഥാനോരോഹണ ചടങ്ങിൽ ബിജെപി സംസ്ഥാന കമ്മറ്റിയംഗം ഷോൺ ജോർജ് കേന്ദ്ര സർക്കാർ പ്രതിനിധി ആയി പങ്കെടുത്തു. മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ നയിച്ച സംഘത്തിൽ, മുൻ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണത്താനം, ബെന്നി ബെഹനാൻ എംപി എന്നിവരും ഉണ്ടായിരുന്നു.

ലെബനോൻ ലെ ബെയ്റൂട്ട് ന് അടുത്തുള്ള അച്ചാനെ സെന്റ് മേരിസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രിഗോറിയോസിനെ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ വാഴിച്ചു.

യാക്കോബായ സുറിയാനി സഭയുടെ ഉന്നതസ്‌ഥാനത്തേക്കുയർത്തപ്പെട്ട ജോസഫ് മോർ ഗ്രിഗോറിയോസ് ഇനി ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ എന്ന പേരിൽ അറിയപ്പെടും. സംസ്ഥാന സർക്കാരിനെ പ്രതിനിധികരിച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, എം എൽ എമാരായ അനൂപ് ജേക്കബ്, എൽദോസ് കുന്നപ്പള്ളി, ജോബ് മൈക്കൽ, ഇ ടി ടൈസൺ, പി വി ശ്രീനിജൻ എന്നിവരും പങ്കെടുത്തു.

യാക്കോബായ സഭയുടേതടക്കം സിറിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ മറ്റു മെത്രാപ്പൊലീത്തമാര്‍ വാഴിക്കൽ ചടങ്ങിൽ സഹകാര്‍മികരായി. യാക്കോബായ സഭാംഗങ്ങളുടെ പ്രതിനിധി സംഘവും മാര്‍ത്തോമ്മാ സഭയുടെ ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്തയും ചടങ്ങിൽ പങ്കെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

ലോകത്തിന്റെ ഇന്ധനപ്പാതയിൽ യുദ്ധസമാന സാഹചര്യം; ഇറാൻ തുറമുഖങ്ങളിലേക്ക് കപ്പൽ ഗതാഗതം തടസ്സപ്പെട്ടു

ലോകത്തിന്റെ ഇന്ധനപ്പാതയിൽ യുദ്ധസമാന സാഹചര്യം; ഇറാൻ തുറമുഖങ്ങളിലേക്ക് കപ്പൽ ഗതാഗതം തടസ്സപ്പെട്ടു Tehran:...

നിതിൻ രാജ് മരണം; ഡോ. എസ്.കെ. റാമിനെ പുറത്താക്കാൻ കോളേജ് മാനേജ്‌മെന്റ് തീരുമാനം

നിതിൻ രാജ് മരണം; ഡോ. എസ്.കെ. റാമിനെ പുറത്താക്കാൻ കോളേജ് മാനേജ്‌മെന്റ്...

ശരണംവിളികളാൽ മുഖരിതം സന്നിധാനം; പൊന്നമ്പലമേട്ടിൽ കണി കണ്ടുണർന്ന് ആയിരങ്ങൾ! വൻ ഭക്തജനത്തിരക്ക്

പത്തനംതിട്ട: ലോകമെമ്പാടുമുള്ള മലയാളി മനസ്സുകളിൽ കണിക്കൊന്നയുടെയും ഐശ്വര്യത്തിന്റെയും സ്മരണകൾ ഉണർത്തിക്കൊണ്ട് സന്നിധാനത്ത്...

കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ ദുരന്തം; ഇരുമ്പ് തൂൺ കുത്തിക്കയറി ആന ചരിഞ്ഞു

കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ ദുരന്തം; ഇരുമ്പ് തൂൺ കുത്തിക്കയറി ആന ചരിഞ്ഞു Peruvannamoozhi: കോഴിക്കോട്ടെ പെരുവണ്ണാമൂഴിയിൽ...

പാറയിടുക്കിൽ കുടുങ്ങി ആനക്കുട്ടി! അമ്മയ്ക്കായുള്ള കാത്തിരിപ്പ് വിഫലം, വനപാലകർ എത്തുമ്പോൾ കണ്ടത് ദയനീയ ദൃശ്യം

പാലക്കാട്: അട്ടപ്പാടി അബ്ബണ്ണൂരിലെ കൊടുംകാടിനുള്ളിൽ നിന്നും കേട്ടത് ഹൃദയം നുറുങ്ങുന്ന നിലവിളിയായിരുന്നു....

Related Articles

Popular Categories

spot_imgspot_img