ഇടുക്കി: തൊടുപുഴ ബിജു വധക്കേസിളെ നാല് പ്രതികൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്. ബിജുവിനെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചത് മുഖ്യപ്രതി ജോമോനാണ് എന്ന് പോലീസ് പറഞ്ഞു. വാനിനുള്ളിൽ വച്ച് ആഷിക്കും മുഹമ്മദ് അസ്ലവുമാണ് ബിജുവിനെ മർദ്ദിച്ചത് എന്നും പോലീസ് വ്യക്തമാക്കി.
ബിജുവിന്റെ സ്കൂട്ടർ സംഭവ സ്ഥലത്തുനിന്ന് മാറ്റിയത് മുഖ്യപ്രതി ജോമോനാണ്. രണ്ടു വാഹനങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒമ്നി വാൻ കലയന്താനിയിലും ബിജുവിന്റെ സ്കൂട്ടർ എറണാകുളം വൈപ്പിനിൽ നിന്നുമാണ് പോലീസ് കണ്ടെത്തിയത്.
പ്രതികളായ മുഹമ്മദ് അസ്‍ലം, ജോമിൻ എന്നിവരുമായി പൊലീസ് നടത്തിയ തെളിവെടുപ്പില്‍ തട്ടിക്കൊണ്ടുപോയ സ്ഥലത്തു നിന്ന് ബിജുവിൻ്റെ ചെരിപ്പും പെപ്പർ സ്പ്രേയും ഗോഡൗണിൽ നിന്ന് മൃതദേഹം മറവ് ചെയ്യാനുപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തിരുന്നു. 19 ന് രാത്രി ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അന്ന് നടക്കാത്തതിനാൽ പിറ്റേന്നാണ് കൃത്യം നടപ്പാക്കിയത്.
ബിജുവിൻ്റെ നീക്കങ്ങൾ നിരീക്ഷിച്ച് മൂന്ന് ദിവസത്തെ ആസൂത്രണത്തിനൊടുവിലാണ് പ്രതികൾ ക്രൂരകൃത്യം നടത്തിയത്. ബിജുവിൻ്റെ തലക്കേറ്റ ക്ഷതവും അന്തരിക രക്തസ്രാവവും മരണകാരണമായെന്നാണ് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്.