കടയിലേക്ക് കാർ ഇടിച്ചു കയറി; യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്; വീഡിയോ കാണാം

പെരുമ്പാവൂർ: അമിത വേ​ഗതയിലെത്തിയ കാർ പലചരക്ക് കടയിലേക്ക് ഇടിച്ചു കയറി. പുല്ലുവഴി വില്ലേജ് ഓഫീസ് ജം​ഗ്ഷനിൽ ഇന്നലെ ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്. ഇടിയുടെ ആഘാതത്തിൽ കടയുടെ ഉൾഭാ​ഗം പൂർണമായും തകർന്നു.

ശ്രീകൃഷ്ണ സ്റ്റോഴ്സ് എന്ന സ്ഥാപനത്തിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. കടയുടമയായ യുവാവിന് സാരമായി പരുക്കേറ്റു.

പുല്ലുവഴി അമ്പാട്ട് വീട്ടിൽ ​ഗോപാലകൃഷ്ണൻ മകൻ രതീഷിനാണ് പരുക്കേറ്റത്. പെരുമ്പാവൂരിൽ നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനമാണ് എതിർവശത്തുള്ള കടയിലേക്ക് ഇടിച്ചു കയറിയത്. കടയിലെ അലമാരകളും സാധനങ്ങളും നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതാണ് ലഭിക്കുന്ന വിവരം.

ഡ്രൈവർ ഉറങ്ങിപ്പോഴതാണ് അപകട കാരണം എന്നാണ് ലഭിക്കുന്ന വിവരം.സംഭവത്തിൻ്റെ സി.സി.ടി വി ദ്യശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പെരുമ്പാവൂർ ഭാഗത്തു നിന്നും അതിവേഗത്തിൽ എതിർദിശയിലൂടെ വന്ന കാർ ഒട്ടോറിക്ഷയിൽ ഇടിച്ചു ശേഷമാണ് കടയിലേക്ക് ഇടിച്ചു കയറിയത്.

കൗണ്ടറിൽ ഇരിക്കുകയായിരുന്ന രതീഷിൻ്റെ ദേഹത്തേക്ക് അലമാര മറിഞ്ഞു വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായതെന്ന് നാട്ടുകാർ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

ഡിവൈഎസ്പി മധു ബാബുവിനെതിരെ ഗുരുതര ആരോപണം

ഡിവൈഎസ്പി മധു ബാബുവിനെതിരെ ഗുരുതര ആരോപണം ഡിവൈഎസ്‌പി മധുബാബുവിനെതിരേ ഗുരുതര ആരോപണവും പരാതിയുമായി...

ചൊവ്വയിൽ ജീവൻ്റെ തുടിപ്പ്

ചൊവ്വയിൽ ജീവൻ്റെ തുടിപ്പ് വാഷിങ്ടൺ: ചൈവ്വയിൽ ജീവന്റെ തെളിവുകളായേക്കാവുന്ന അടയാളങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്. പെർസെവറൻസ്...

6 പേര്‍ക്ക് പുതുജീവൻ നൽകി ഐസക്ക് ഓർമയായി

6 പേര്‍ക്ക് പുതുജീവൻ നൽകി ഐസക്ക് ഓർമയായി തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റ് മരിച്ച...

തൊടുപുഴയിലെ ആശുപത്രിക്കെതിര ആരോപണം

തൊടുപുഴയിലെ ആശുപത്രിക്കെതിര ആരോപണം ഇടുക്കി: തൊടുപുഴയിലെെ സ്വകാര്യ ആശുപത്രിക്കെതിര ചികിത്സാ പിഴവ് ആരോപിച്ച്...

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം സന (യെമൻ): ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട്...

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും...

Related Articles

Popular Categories

spot_imgspot_img