web analytics

സ്വന്തം കള്ള് വേണ്ട, മലയാളിക്ക് പ്രിയം ബിയറിനോട്; ഉപയോഗത്തിൽ ഇരട്ടിയിലധികം വർധന

തിരുവനന്തപുരം: കേരളത്തിൽ ബിയർ കുടിക്കുന്നവരുടെ എന്നതിൽ വൻ വർധന. ബിയര്‍ ഉപയോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരട്ടിയിലധികം വർധന ഉണ്ടായതായാണ് കണക്കുകൾ പറയുന്നത്. അതേസമയം, ‘സ്വന്തം കള്ളിനോട്’ മലയാളിയ്ക്ക് പ്രിയം കുറഞ്ഞു വരികയാണ്.

ഹൗസ്‌ഹോല്‍ഡ് കണ്‍സംപ്ഷന്‍ എക്‌സ്പന്‍ഡീച്ചര്‍ സര്‍വേ 2024 കണക്കുകള്‍ പ്രകാരം 2022-23 വര്‍ഷത്തില്‍ നഗരപ്രദേശത്ത് ബിയര്‍ ഉപയോഗം 0.032 ലിറ്റര്‍ ആയിരുന്നെങ്കില്‍ 2023-24 വര്‍ഷത്തില്‍ ഇത് 0.066 ലിറ്ററായി വർധിച്ചു. ഗ്രാമങ്ങളില്‍ ഇത് 0.029 ലിറ്ററില്‍ നിന്നും 0.059 ആയി ഉയർന്നു. ഗ്രാമ പ്രദേശങ്ങളില്‍ ബിയര്‍ ഉപയോഗിക്കുന്ന കുടുംബങ്ങളുടെ എണ്ണം 2022-23 ല്‍ 92,800 ല്‍ നിന്ന് 2023-24 ല്‍ 1,73,000 ആയി വര്‍ധിച്ചതായും കണക്കുകള്‍ പറയുന്നു. നഗരപ്രദേശങ്ങളില്‍, ഈ കാലയളവില്‍ 1,11,900 ല്‍ നിന്ന് 2,16,100 ആയാണ് ഉയർന്നത്.

രാജ്യത്ത് ഏറ്റവും അധികം ബിയര്‍ കുടിക്കുന്നവരിൽ ബിയറിന് 17ാം സ്ഥാനത്താണ് കേരളം. ബിയറിന് പുറമെ സംസ്ഥാനത്ത് വൈന്‍ ഉപയോഗത്തിലും വലിയ വര്‍ധനയുണ്ട്. എന്നാൽ കള്ള് കുടിക്കുന്നവരുടെ എണ്ണത്തില്‍ കുറവാണ് രേഖപ്പെടുത്തിയത്. ഉപഭോഗം 2022-23-ല്‍ 0.018 ലിറ്ററില്‍ നിന്ന് 2023-24-ല്‍ 0.01 ലിറ്ററായി കുറയുകയാണ് ചെയ്തത്.

കള്ള് കുടിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നതില്‍ സാമൂഹിക മാറ്റങ്ങളും ഷാപ്പുകള്‍ ആധുനിക രീതിയിലേക്ക് മാറാത്തതാണെന്നും കള്ള് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ വി ചന്ദ്രബാബു പറയുന്നു. ബിയര്‍ പാര്‍ലറുകളുമായി മത്സരിക്കുമ്പോള്‍ കളള് ഷാപ്പുകള്‍ പരാജയപ്പെടുന്നു. എങ്കിലും നല്ല ഭക്ഷണം നല്‍കുന്ന ആധുനിക വത്കരിച്ച കള്ളുഷാപ്പുകള്‍ ആളുകളെ ആകര്‍ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

അത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡല്ല…?; ഇരകളായവര്‍ പ്രമുഖ മലയാളികള്‍; ‘ഹൗസ് ഓഫ് കോമണ്‍സ് ആദരം’ അവകാശപ്പെട്ട് ആര്യാ രാജേന്ദ്രനും

അത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡല്ല; തട്ടിപ്പില്‍ ഇരകളായവര്‍ പ്രമുഖ മലയാളികള്‍; 'ഹൗസ്...

‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിന് അംഗീകാരം

‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിന് അംഗീകാരം തിരുവനന്തപുരം: വായ്പ തിരിച്ചടവ്...

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം ന്യൂഡൽഹി: ന്യൂഡൽഹി: മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക്...

അമ്പലപ്പുഴ പാൽപ്പായസം

അമ്പലപ്പുഴ പാൽപ്പായസം ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇനി പാൽപ്പായസം തയ്യാറാക്കുക...

പാലക്കാട് ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിനിടെ ആനയിടഞ്ഞു; പരിഭ്രാന്തി

പാലക്കാട് ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിനിടെ ആനയിടഞ്ഞു; പരിഭ്രാന്തി പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷന്...

സ്വകാര്യ സ്കൂളിനകത്ത് മയക്കുമരുന്ന് നിർമ്മാണശാല

സ്വകാര്യ സ്കൂളിനകത്ത് മയക്കുമരുന്ന് നിർമ്മാണശാല ഹൈദരാബാദ്: സ്വകാര്യ സ്കൂളിന്റെ മറവിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന്...

Related Articles

Popular Categories

spot_imgspot_img