web analytics

കുടിയൻമാരുടെ കണ്ണുതള്ളിക്കുന്ന ഓഫറുമായി ബെവ്കോ; കടകാലിയാക്കലിനേക്കാൾ വിലക്കുറവ്; ഈ മദ്യത്തിന് പകുതി വില മാത്രം

തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ ഷോപ്പുകളിൽ ബ്രാൻഡിയു‍ടെ സ്റ്റോക്ക് ക്ലിയറൻസ് വിൽപ്പന. ബ്ലു ഓഷ്യൻ ബിവറേജസ് എന്ന കമ്പനിയാണ് ചില ബ്രാൻഡുകൾ നിർത്തുന്നതിന്റെ ഭാ​ഗമായി വില പകുതിയായി കുറച്ചത്.

1310 രൂപയ്ക്കു വിറ്റിരുന്ന കുപ്പിയുടെ വില 650 രൂപയാക്കി. സ്റ്റോക്ക് എത്രയും വേ​ഗം വിറ്റു തീർക്കുകയാണ് ലക്ഷ്യം.

സർക്കാരിനുള്ള നികുതി, ബെവ്കോയുടെ കമ്മീഷൻ എന്നിവയിൽ കുറവു വരില്ല. വില കുറയ്ക്കുന്നതിന്റെ നഷ്ടം കമ്പനിക്കു മാത്രം.

അതേസമയം ക്യൂവിൽ ആളുണ്ടെങ്കിൽ രാത്രി ഒൻപത് മണി കഴിഞ്ഞാലും ഔട്ട്‌ലെറ്റുകളിൽ മദ്യവിൽപന തുടരണമെന്ന ഉത്തരവ് പിൻവലിച്ചു. അസിസ്റ്റന്റ് ജനറൽ മാനേജർ ടി. മീനാകുമാരിയാണ് ഉത്തരവ് പുറത്തിറക്കിയത്.

വെള്ളിയാഴ്ച പുറത്തുവന്ന ഉത്തരവിലെ കാര്യങ്ങൾ അന്നുതന്നെ പ്രാബല്യത്തിൽ വന്നിരുന്നു. ഉത്തരവ് വിവാദമായതോടെ പിൻവലിക്കുകയും ചെയ്തു.

രാവിലെ 10 മണിമുതൽ രാത്രി ഒൻപത് മണിവരെയാണ് ബെവ്കോയുടെ പ്രവൃത്തിസമയം. സാധാരണമായി ഒൻപത് മണിക്ക് ഷോപ്പുകൾ അടയ്ക്കാറുണ്ട്.

ഇനി അങ്ങനെ പാടില്ലെന്നാണ് വെള്ളിയാഴ്ച പുറത്തിറങ്ങിയ ഉത്തരവിൽ പറയുന്നത്. രാത്രി ഒൻപത് മണിക്ക് ക്യൂവിൽ ആളുണ്ടെങ്കിൽ അവർക്കെല്ലാം മദ്യം നൽകുന്നത് ഉറപ്പാക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

Other news

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

ആലപ്പുഴയിൽ വികസന വിസ്മയം: എസി റോഡും പെരുമ്പളം പാലവും ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: കുട്ടനാടിന്റെയും പെരുമ്പളം ദ്വീപ് നിവാസികളുടെയും പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് മുഖ്യമന്ത്രി...

Related Articles

Popular Categories

spot_imgspot_img