വിശ്വാസി സമൂഹത്തിന് ആശ്വാസം; മാർപ്പാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതി; ആശുപത്രിയിലെ ചാപ്പലിൽ പ്രാർത്ഥിക്കുന്ന ഫോട്ടോ പുറത്തുവിട്ട് വത്തിക്കാൻ

വിശ്വാസി സമൂഹത്തിന് ആശ്വാസം. മാർപ്പാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതി.റോമിലെ ജെമെല്ലി ആശുപത്രിയിലെ ചാപ്പലിൽ നിന്നും ഫ്രാൻസിസ് മാർപാപ്പയുടെ ഫോട്ടോ വത്തിക്കാൻ പുറത്തുവിട്ടു. ദിവ്യബലി അർപ്പിക്കുമ്പോൾ ധരിക്കുന്ന സ്റ്റോളും ധരിച്ച് ഇരിക്കുന്ന 88കാരനായ മാർപാപ്പയാണ് ചിത്രത്തിലുള്ളത്.

ഫെബ്രുവരി 14 ന് ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം വത്തിക്കാനിൽ നിന്ന് പുറത്തുവരുന്ന മാർപാപ്പയുടെ ആദ്യത്തെ ഫോട്ടോയാണ് പുറത്തു വിടുന്നത്. സന്ദർശകരെ ആരെയും ഇപ്പോൾ അദ്ദേഹത്തെ കാണാൻ അനുവദിക്കുന്നില്ല.

മാർപ്പാപ്പയുടെ വിവരങ്ങൾ അറിയാൻ നൂറ് കണക്കിന് കുട്ടികളാണ് പ്രാർത്ഥനകളുമായി ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയിരിക്കുന്നത്. ‘പ്രിയപ്പെട്ട കുട്ടികളേ, നന്ദി! പോപ്പ് നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങളെ കാണാൻ എപ്പോഴും കാത്തിരിക്കുന്നു’ എന്നാണ് ഇവർക്കയച്ച പരസ്യ പ്രസ്താവനയിൽ പോപ്പ് പറഞ്ഞത്. മാർപാപ്പയുടെ ചികിത്സ തുടരുന്നതായി വത്തിക്കാൻ അറിയിക്കുന്നു.

വെറുതെ പേടിപ്പിക്കാൻ പറഞ്ഞതല്ല, ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്തിരിക്കും; ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്കൻ സേന. യു.എസ് യുദ്ധകപ്പലിനുനേരെ ഹൂതികൾ ആക്രമണം നടത്തിയെന്നാരോപിച്ചാണ് യെമനിലെ ഹൂതി ശക്തികേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തുന്നത്.ഹൂതികളെ പൂർണമായും ഇല്ലാതാക്കുന്നതുവരെ ആക്രമണം തുടരുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നത്.

വ്യോമാക്രമണം തുടങ്ങുന്നതിന് മുമ്പ് മുന്നറിയിപ്പുമായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ രംഗത്തെത്തിയിരുന്നു.ഹൂതികളുടെ കടൽക്കൊള്ളയ്ക്കും ഭീകരതയ്ക്കും അതിക്രമങ്ങൾക്കെതിരെയുമാണ് നിലപാടെടുക്കുന്നതെന്നാണ് ട്രംപ് പറഞ്ഞത്. ഇന്നു മുതൽ ആക്രമണം നിർത്തണമെന്ന അന്ത്യശാസനവും യു.എസ് പ്രസിഡൻ്റ് ​ഹൂതികൾക്ക് നൽകിയിരുന്നു.‘നിങ്ങളുടെ സമയം അവസാനിച്ചു. നിങ്ങളുടെ ആക്രമണം ഇന്ന് മുതൽ നിർത്തണം’ എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ഇട്ടിരുന്നു.

അമേരിക്കൻ കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ഒരാക്രമണവും ഇനി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ ഹൂതികൾക്ക് പ്രധാനമായും പിന്തുണ നൽകുന്ന ഇറാനും ട്രംപ് ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഹൂതികൾക്ക് സഹായം ചെയ്യുന്നത് നിർത്തണമെന്ന് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയെ ഭീഷണിപ്പെടുത്താനാണ് ശ്രമമെങ്കിൽ കാര്യങ്ങൾ വഷളാകുമെന്നും ഇറാന് ട്രംപ് മുന്നറിയിപ്പ് നൽകി.

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവ്

ന്യൂഡൽഹി: വിവാഹമോചന കേസുകളിൽ പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

Related Articles

Popular Categories

spot_imgspot_img