നടൻ ബാലയുടെ ഭാര്യയുടെ പരാതി; ചെകുത്താനെതിരെ കേസ്

കൊച്ചി: ചെകുത്താൻ എന്നറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെതിരെ കേസെടുത്ത് പോലീസ്. നടൻ ബാലയുടെ ഭാര്യ കോകിലയുടെ പരാതിയിലാണ് നടപടി. കൊച്ചി സൈബർ ക്രൈം പോലീസാണ് അജു അലക്സിനെതിരെ കേസെടുത്തത്.

സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കോകില പരാതി നൽകിയിരുന്നു. മുൻ പങ്കാളി എലിസബത്തിനും യൂട്യൂബർ അജു അലക്സിനുമെതിരെയാണ് ബാലയും ഭാര്യ കോകിലയും രം​ഗത്തെത്തിയത്. സമൂഹ മാധ്യമത്തിൽ തന്നെ അപകീർത്തിപ്പെടുത്താൻ മുൻ ഭാര്യ അമൃതയുമായി ചേർന്ന് ഇരുവരും ശ്രമിക്കുന്നുവെന്നാണ് ബാലയുടെ ആരോപണം.

യൂട്യൂബർ അജു അലക്സുമായി ചേർന്ന് മുൻ പങ്കാളി എലിസബത്ത് നിരന്തരമായി അധിക്ഷേപിച്ചുവെന്നും, 50 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ നൽകാത്തതാണ് വിരോധമാണെന്നുമാണ് ബാല പരാതിയിൽ പറയുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഓഫിസിൽ നേരിട്ടെത്തിയാണ് ഇരുവരും പരാതി കൈമാറിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ BNS 78,79 ഐ ടി ആക്ട് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ബാലയുടെ മുൻ പങ്കാളിയും ഗായികയുമായ അമൃത സുരേഷ്, എലിസബത്ത്, അജു അലക്‌സ് എന്നിവർക്കെതിരെയായിരുന്നു കോകില പരാതി നൽകിയത്. സോഷ്യൽ മീഡിയയിൽ ബാലയ്ക്കെതിരെ മുൻ പങ്കാളിയായിരുന്ന എലിസബത്ത് ​ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

വിമാനത്തിന് അടിയന്തര ലാൻഡിങ്

വിമാനത്തിന് അടിയന്തര ലാൻഡിങ് മുംബൈ: പറന്നുയരുന്നതിനിടെ ചക്രം റൺവേയിൽ വീണതിനെ തുടർന്ന് വിമാനം...

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അറിയുന്നതിനും കാണുന്നതിനുമായി...

സുശീല കാര്‍ക്കി നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രി

സുശീല കാര്‍ക്കി നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രി കാഠ്മണ്ഡു: മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്...

പാമ്പുകടിയേറ്റതാണെന്ന് അറിഞ്ഞില്ല; രണ്ട് കുട്ടികൾ മരിച്ചു

പാമ്പുകടിയേറ്റതാണെന്ന് അറിഞ്ഞില്ല; രണ്ട് കുട്ടികൾ മരിച്ചു ഭോപ്പാൽ: മധ്യപ്രദേശിൽ പാമ്പ് കടിച്ചതിനെ തുടർന്ന്...

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി കോഴിക്കോട്: വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി....

കാവാസാക്കിയുടെ നിൻജ ഇസഡ്എക്‌സ്

കാവാസാക്കിയുടെ നിൻജ ഇസഡ്എക്‌സ് ജാപ്പനീസ് വാഹന നിർമ്മാതാക്കളായ കാവാസാക്കി 2026 മോഡൽ നിൻജ...

Related Articles

Popular Categories

spot_imgspot_img