ഈ ശനിയാഴ്ച മുതൽ നാല് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും

ന്യൂഡല്‍ഹി: ഈ മാസം 24,25 തീയതികളില്‍ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കും. ഇതോടെ മാർച്ച് 22 മുതല്‍ തുടര്‍ച്ചയായി നാലുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. 22 നാലാം ശനിയാഴ്ചയും 23 ഞായറാഴ്ചയുമാണ്.

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഹ്വാന പ്രകാരമാണ് പണിമുടക്ക് നടത്തുന്നത്. ബാങ്കിങ് മേഖലയിലെ ഒന്‍പത് ട്രേഡ് യൂണിയനുകളുടെ സംയുക്തവേദിയാണിത്. 

ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്കിലേക്ക് നീങ്ങാന്‍ തീരുമാനിച്ചതെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് മാധ്യമങ്ങളെ അറിയിച്ചു.

ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, കരാര്‍-താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്ക് ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുക, ഗ്രാറ്റുവിറ്റി ആക്ട് പരിഷ്‌കരിക്കുക, ഐഡിബിഐ ബാങ്ക് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലനിര്‍ത്തുക, ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വത്തെ ബാധിക്കുന്ന നിര്‍ദേശങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. 

ഐബിഎയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടും പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ തുടരുന്നുവെന്ന് നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ് (എന്‍സിബിഇ) ജനറല്‍ സെക്രട്ടറി എല്‍ ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ഇന്ത്യ-പാക് സംഘർഷം:ഐപിഎൽ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നിർത്തിവച്ചു: രാജ്യതാൽപര്യത്തിനാണ് പ്രാധാന്യമെന്ന് ബിസിസിഐ

അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സാഹചര്യങ്ങൾ വിലയിരുത്തിയശേഷം , ഇന്ത്യൻ പ്രിമിയർ...

യോഗ്യനായ പിൻഗാമി; പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും!

പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും.പൊതുവിൽ മിതവാദിയായാണ് കർദിനാൾ റോബർട്ട്. പാരമ്പര്യങ്ങളുടെ കാര്യത്തിലൊന്നും...

റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് പുതിയ മാർപാപ്പ

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ 267ാമത്തെ മാർപ്പാപ്പയായി തെരഞ്ഞെടുത്തത് കർദിനാൾ...

പുതിയ പാപ്പയെ തെരഞ്ഞെടുത്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയനെ തിരഞ്ഞെടുത്തു. സിസ്റ്റീൻ...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; യുദ്ധ വിമാനം വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം, ജമ്മുവിൽ ബ്ലാക്ക് ഔട്ട്

ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാകിസ്താൻ. ജമ്മു കശ്മീരിൽ വിമാനത്താവളത്തെ ലക്ഷ്യമിട്ടാണ്...

Other news

ഇമിറ്റേഷന്‍ ആഭരണങ്ങൾ അണിയേണ്ടെന്ന് വരന്റെ വീട്ടുകാർ, പോലീസ് സ്റ്റേഷനിൽ ചർച്ച; വിവാഹത്തെ തലേന്ന് പിന്മാറി വധു

ഹരിപ്പാട്: വിവാഹത്തിന് സ്വർണാഭരണങ്ങൾക്കൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങളും അണിയാനുള്ള തീരുമാനത്തെ വരന്റെ വീട്ടുകാർ...

ടൂറിസ്റ്റ് ബസ്സ് ബൈക്കിന് പിന്നിലിടിച്ച് അപകടം : ബൈക്ക് യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം

പാറശ്ശാല കാരോട് മുക്കോല ബൈപ്പാസില്‍ ടൂറിസ്റ്റ് ബസ്സ് ബൈക്കിന് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍...

നിപ സ്ഥിരീകരിച്ച സ്ത്രീയുടെ നില ഗുരുതരം; സമ്പർക്ക പട്ടികയിലുള്ളത് 49 പേർ; റൂട്ട് മാപ്പ് പുറത്തിറക്കി

മലപ്പുറം: വളാഞ്ചേരിയിൽ നിപ രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ നില ഗുരുതരമായി തുടരുകയാണെന്ന്...

പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ നിര്‍ത്തി

തിരുവനന്തപുരം: സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ നിര്‍ത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യാ...

ഇന്ത്യൻ മിസൈൽ പോരിൽ വിറച്ച് പാക്ക് നഗരങ്ങൾ; പാക്ക് പ്രധാനമന്ത്രിയെ വീട്ടിൽനിന്നു മാറ്റി

ന്യൂഡൽഹി ∙ പാക്കിസ്ഥാൻ നടത്തിയ പ്രകോപനങ്ങൾക്കു പിന്നാലെ കനത്ത ആക്രമണമഴിച്ചുവിട്ട് ഇന്ത്യ....

സ്കോച്ച് വിസ്‌കി വില കുത്തനെ ഇടിയും; കാരണം ഇതാണ്

കൊച്ചി: സ്കോച്ച് വിസ്‌കി ആരാധകർക്കൊരു സന്തോഷവാർത്ത. രാജ്യത്ത് സ്‌കോച്ച് വിസ്‌കിയുടെ വില...

Related Articles

Popular Categories

spot_imgspot_img